ഡൽഹി കലാപം: മരിച്ചവരുടെ എണ്ണം 35 ആയി


ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്ന് മാത്രം എട്ടു പേരാണ് മരിച്ചത്. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ മരണനിരക്ക് ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുത രമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്‍റെ തലയിൽ ഡ്രില്ലിംഗ് മെഷീൻ തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു. വിവേക് പൂർണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. 

article-image

            

article-image

                   

article-image

                                                        

article-image

                                      

article-image

                   

You might also like

Most Viewed