ഡൽഹി കലാപം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതം നല്‍കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍


ന്യൂഡൽഹി: കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ചികിത്സയിൽ ഉള്ളവരുടെ ചിലവ് സർക്കാർ വഹിക്കുമെന്നും സ്വകാര്യ ആശുപത്രിയിലെ ബില്ല് സർക്കാർ കൊടുക്കും. എല്ലാവർക്കും ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലാണ് ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്. 

രാത്രിയിൽ നാല് മജിസ്‌ട്രേറ്റുകൾ പ്രവർത്തിക്കും. വീട് നഷ്ടപെട്ടവർക്ക് 4 ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവർക്ക് അവരുടെ മുഴുവൻ രേഖകളും പുതുതായി നൽകും. വീട്, വാഹനം, കടകൾ നശിച്ചവർക്ക് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നഷ്ടം നികത്തും. കുട്ടികൾക്ക് യൂണിഫോം, പഠനോപകരണങ്ങള്‍. എല്ലാ മൊഹല്ലകളിലും സമാധാന കമ്മിറ്റികൾ. കലാപത്തിൽ അനാഥർക്ക് 3 ലക്ഷം. ആം ആദ്മി പാർട്ടി നേതാക്കൾ ആരെങ്കിലും കലാപത്തിൽ പങ്കാളി ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്ന് കെജ്‍രിവാള്‍ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിച്ച ആരെയും പിന്തുണക്കില്ലെന്നും വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും കെജ്‍രിവാള്‍ പറഞ്ഞു. 

You might also like

Most Viewed