ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകൾ അടച്ചിടുമെന്ന് സൂചന


ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനതെ തുടർന്ന് ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകൾ അടച്ചിടുമെന്ന് സൂചന. അഞ്ച് കിലോ മീറ്ററിനുളളിൽ ഒരു ബാങ്ക് മാത്രം തുറന്നിരിക്കുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. ബാങ്ക് ജീവനക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് നടപടി. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാർക്ക് ഓണ്‍ലെെൻ രംഗത്തും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും അറിവുകുറവാണ്. ഈ കാരണത്താൽ കൂടുതൽ ബാങ്കുകൾ തുറന്നിരിക്കുക ഗ്രാമ പ്രദേശങ്ങളിലായിരിക്കും.എന്നാൽ ബാങ്കുകൾ അടച്ചിടാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അധിക‌ൃതർ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. റിപ്പോർട്ട് പ്രകാരം ബാങ്ക് അടച്ചിടുന്ന കാര്യം ജനങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം വൈറസ് വ്യാപനം നേരിടാൻ പാവപ്പെട്ടവർക്ക് ബങ്കുകൾ വഴി നേരിട്ട് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാ‌‌‌ർ അറിയിച്ചു.

You might also like

  • Lulu Exchange
  • NEC Remit

Most Viewed