നടൻ റിയാസ് ഖാന് ആൾക്കൂട്ടത്തിന്റെ മർദ്ദനം


ചെന്നൈ: കൊവിഡ് 19 വൈറസിനെ ചെറുക്കാനായി സാഹൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ട നടൻ റിയാസ് ഖാനെ ഒരു സംഘം ആളുകൾ മർദ്ദിച്ചു. കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈയിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ഖാൻ ആളുകൾ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് തർക്കത്തിലേക്ക് നീങ്ങുകയും തുടർന്ന് ഒരു സംഘം ആളുകൾ അദ്ദേഹത്തെ മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ റിയാസ് ഖാൻ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റിയാസ് ഖാൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

You might also like

Most Viewed