450 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട് വ്യോമസേന


ന്യൂഡല്‍ഹി: ഭാവിയില്‍, 450 യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ വ്യോമസേനയ്ക്ക് പദ്ധതിയുണ്ടെന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗര്യ. 36 റഫേല്‍ വിമാനങ്ങള്‍, 114 മള്‍ട്ടിറോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്, 100 അഡ്വാന്‍സ്ഡ് മീഡിയം കോംമ്പാറ്റ് എയര്‍ക്രാഫ്റ്റ്, 200 ലഘു യുദ്ധ വിമാനങ്ങള്‍ (എല്‍സിഎ) എന്നിവ വാങ്ങുവാനാണ് പദ്ധതി. 

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 83 എല്‍സിഎ സേനയുടെ ഭാഗമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. അതിനു ശേഷം എല്‍സിഎ മാര്‍ക് 2 രംഗത്തെത്തും. ഇതില്‍ 100 എണ്ണം സ്വന്തമാക്കുവാനും സേനയ്ക്ക് പദ്ധതിയെന്ന് ബദൗര്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

You might also like

Most Viewed