ഹിമാചൽ പ്രദേശ് ബിജെപി അദ്ധ്യക്ഷൻ രാജിവച്ചു


ന്യൂഡൽഹി: ഹിമാചൽ പ്രദേശ് ബിജെപി അദ്ധ്യക്ഷൻ രാജീവ് ബിൻദൽ രാജിവച്ചു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് ബിൻദൽ പറഞ്ഞു. മെഡിക്കൽ ഉപകരണം വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.അജയ് ഗുപ്ത ഒരു ബിജെപി നേതാവുമായി സംസാരിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. തുടർന്ന്‌ അജയ് ഗുപ്തയെ വിജിലൻസ്‌ അറസ്‌റ്റുചെയ്‌തു. ഇതിനു പിന്നാലെയാണ്‌ ബിൻദാലിന്‍റെ രാജി. 

അജയ് ഗുപ്ത അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. പാർട്ടിക്കുള്ളിൽ തന്നെ ചിലർ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ രാജിവ‍യ്ക്കുന്നതെന്നും ബിൻദൽ പറഞ്ഞു.

You might also like

Most Viewed