കുഴൽക്കിണറിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു


ഹൈദരാബാദ്: തെലുങ്കാനയിലെ മേദക് ജില്ലയിൽ‍ കുഴൽക്കിണറ്റിൽ‍ വീണ മൂന്നു വയസുകാരൻ മരിച്ചു. കുട്ടിയുടെ മൃതശരീരം പുറത്തെടുത്തു. ബുധനാഴ്ച രാത്രി പോദ്ച്ചനാപ്പള്ളിയിലായിരുന്നു സംഭവം. രാത്രി മുഴുവൻ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹമാണ് കുഴൽക്കിണറിൽനിന്ന് വീണ്ടെടുക്കാനായത്. 

അടുത്തിടെ കുഴിച്ച മൂടിയില്ലാത്ത 120 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽ കിണറിലേക്ക് ഓക്സിജൻ എത്തിച്ച് കുട്ടിയുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നു. മണ്ണുമാന്തി യെന്ത്രം ഉപയോഗിച്ച് കുഴൽക്കിണറിന് സമീപം സമാന്തര കുഴിയെടുത്ത് ഇതിലൂടെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല.

You might also like

Most Viewed