കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പലായന വിഷയത്തിൽ‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കടുത്ത ചോദ്യങ്ങളുയർത്തി സുപ്രീം കോടതി. തൊഴിലാളികളെ മടക്കി അയക്കുമ്പോൾ ഏതെങ്കിലും ഘട്ടത്തിൽ അവരിൽനിന്ന് പണം ഈടാക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. തൊഴിലാളുകളുടെ യാത്രയും ഭക്ഷണവുമാണ് പ്രധാന പ്രശ്നം. ആദ്യ പ്രശ്നം യാത്രയാണ്. രജിസ്ട്രേഷനുശേഷവും അവർക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നു. മടക്കയാത്രയിൽ ഏതെങ്കിലും ഘട്ടത്തിൽ പണം മുടക്കാൻ ഇവരോട് ആവശ്യപ്പെടുന്നുണ്ടോ? സംസ്ഥാനം എങ്ങനെയാണ് പണം നൽകുന്നത്- സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചോദിച്ചു. 

കേന്ദ്ര സർ‌ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ അമ്പതോളം ചോദ്യങ്ങളാണ് നേരിട്ടത്. എല്ലാവരേയും ഒരേസമയം മടക്കി അയക്കാൻ കഴിയില്ലെന്ന് അംഗീകരിക്കുന്നു. എന്നാൽ മടങ്ങിപ്പോകാൻ കഴിയുന്നതുവരെ അവർക്ക് ഭക്ഷണവും പാർപ്പിട സൗകര്യവും നൽകണം- കോടതി നിർദേശിച്ചു. മെയ് ഒന്നാം തീയതി മുതൽ പ്രത്യേക ട്രെയനുകളിലൂടെ 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്ഥലങ്ങളിലേക്ക് മടക്കി അയച്ചതായി കേന്ദ്രം അറിയിച്ചു.


കഴിഞ്ഞ ദിവസം വരെ റെയിൽ‌വേ അവർക്ക് 84 ലക്ഷം ഭക്ഷണപ്പൊതികൾ നൽകിയിട്ടുണ്ട്. ഒരു കുടിയേറ്റക്കാരനെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ‌ പ്രത്യേക ട്രെയിൻ സർവീസോ അവസാനിപ്പിക്കില്ലെന് കേന്ദ്രം കോടതിയെ അറിയിച്ചു.

You might also like

Most Viewed