പഞ്ചാബിൽ വിഷമദ്യ ദുരന്തം: 21 മരണം


ഛണ്ധിഗഡ്: പഞ്ചാബിൽ വിഷമദ്യ ദുരന്തം. വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ചതിനെ തുടർന്ന് 21 പേരാണു മരിച്ചത്. അമൃത്സർ, ഗുർദാസ്പുർ, ബട്ടാല, താൺ തരൺ എന്നിവിടങ്ങളിലായാണു വിഷമദ്യ ദുരന്തമുണ്ടായത്.

സംഭവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അമരീന്ദർ സിംഗ് ജുഡിഷൽ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. വ്യാജമദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്താനും അവയ്ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണു സൂചന. മുച്ചൽ ഗ്രാമവാസിയായ ബൽവീന്ദർ കൗറിനെയാണു കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

You might also like

Most Viewed