രാജ്യത്ത് 57,117 പേർക്ക് കൂടി കൊവിഡ്: രോഗബാധിതർ 17 ലക്ഷത്തിലേക്ക്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,117 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേർ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിൽ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേർക്ക് രോഗം ഭേദമായി.

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാന്പിൾ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറിൽ മൂവായിരത്തിനും തെലങ്കാനയിൽ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്.

You might also like

Most Viewed