രാജ്യത്ത് 24 മണിക്കൂറിനിടെ 52,509 പേർക്ക് കൂടി കോവിഡ്: 857 മരണങ്ങൾ


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷവും കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,08,255 ആയി. 857 മരണങ്ങൾ കൂടി പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 39,795 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 5,86,244 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 12,82,216 പേർ രോഗമുക്തരായി.  രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നത്.

You might also like

  • Lulu Exchange
  • NEC Remit

Most Viewed