പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു


ബംഗളൂരു: കായിക പരിശീലകനായ പുരുഷോത്തം റായ് (79) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. നിരവധി താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. ദ്രോണാചാര്യ പുരസ്‌കാരത്തിന് അർഹനായ പുരുഷോത്തം റായ്ക്ക് ഇന്ന് പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിക്കാനിരിക്കെയാണ്, ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

1974ലാണ് പുരുഷോത്തം റായ് തന്റെ കായികപരിശീലനത്തിന് തുടക്കമിടുന്നത്. നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ട്‌സിലായിരുന്നു ആദ്യം പരിശീലകനായത്. 1987 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, 1988ലെ ഏഷ്യൻ ട്രാക്ക് ആന്റ് ഫീൽഡ് ചാമ്പ്യൻഷിപ്പ്, 1999ലെ സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യയുടെ പരിശീലകനായിരുന്നു പുരുഷോത്തം റായ്.

ഒളിമ്പ്യൻ വന്ദന റാവു, ഹെപ്റ്റാത്തലറ്റ് പ്രമീള അയ്യപ്പ, അശ്വിനി നാച്ചപ്പ, മുരളിക്കുട്ടൻ, എം കെ ആശ, ഇ ബി ഷൈല, റോസക്കുട്ടി, ജി ജി പ്രമീള തുടങ്ങിയവർ പുരുഷോത്തം റായുടെ കീഴിൽ പരിശീലനം നേടിയവരാണ്.

You might also like

  • Lulu Exchange

Most Viewed