യുഎന്നിൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ


ജനീവ: ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. കാഷ്മീർ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻ വിമർശിച്ചപ്പോഴായിരുന്നു പ്രതിഷേധം.

ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോയാണ് ഇറങ്ങിപ്പോയത്. കാഷ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്‌നമെന്നും ഇന്ത്യ സഭയിൽ ഉന്നയിച്ചു. പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ മറുപടി നൽകുമെന്ന് ഇമ്രാന്‍റെ പ്രസംഗത്തിനുശേഷം ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ്. തിരുമൂർത്തി ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange

Most Viewed