രാ​ജ്യം ഭ​രി​ക്കു​ന്ന​ത് അ​ദാ​നി​യു​ടെ​യും അം​ബാ​നി​യു​ടെ​യും സ​ർ​ക്കാ​ർ


രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ  പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാരാണെന്ന് രാഹുൽ പറഞ്ഞു. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.  മോദി ഭരണത്തിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നഷ്ടമായി.

കർഷകരെ പെരുവഴിയിലാക്കിയ സർക്കാരാണിതെന്നും രാഹുൽ വിമർശിച്ചു. എൻഡിഎ സർക്കാർ ബിഹാറിലെ ജനങ്ങൾക്കായി യാതൊന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.  കാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് മോദി ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. ഇത് ബിഹാറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗാൽവൻ താഴ് വരയിൽ ബിഹാറിൽനിന്നുള്ള ജവാൻമാരും വീരമൃത്യു വരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.  മോദിയുടെ ഈ പരാമർശത്തിനെതിരെയും രാഹുൽ രംഗത്തെത്തി. ജവാന്മാർ മരിച്ചു വീണപ്പോൾ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നുവെന്നും രാഹുൽ ചോദിച്ചു.

You might also like

Most Viewed