പോലീസ് ആക്ട് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി


ന്യൂഡൽഹി: കേരള സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തിൽ നിന്നും വിമർശനം ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് ആക്ടിനെ തള്ളിപ്പറഞ്ഞു കൊണ്ട് സീതാറാം യെച്ചൂരി രംഗത്ത് എത്തിയത്.

ഈ ഓ‍ർഡിനൻസ് കൊണ്ടു വന്ന രീതി അംഗീകരിക്കുന്നില്ല. ഈ ബിൽ പുനഃപരിശോധിക്കും. പുതിയ പൊലീസ് ആക്ടിനെതിരെ ഉയ‍ർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. എല്ലാ ആശങ്കകളും പരിഹരിക്കും. ഓർഡിനൻസ് പിൻവലിക്കുന്നതടക്കം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ കേരള സ‍ർക്കാരിൽ നിന്നും നിങ്ങൾക്ക് ലഭിക്കും - ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു. പൊലീസ് ആക്ടിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടാവുകയും ബിജെപിയും ആർഎസ്പിയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടും സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു ഇതിനിടെയാണ് സംസ്ഥാന സ‍ർക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം തന്നെ നേരത്തെ രംഗത്ത് എത്തിയത്.

You might also like

Most Viewed