രാജസ്ഥാൻ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജയ്പൂർ: രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ്മയ്ക്ക് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഏതാനും ദിവസങ്ങളായി മന്ത്രിക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്നാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭിച്ചത്. കെക്രിയിൽ നിന്നുള്ള മന്ത്രിയാണ് രഘു ശർമ്മ. സ്രവം പരിശോധനയ്ക്കായി അയച്ചതിന് പിന്നാലെ അദ്ദേഹം കെക്രിയിൽ എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു.