ഇന്ത്യയിൽ 24 മണിക്കൂറിനിടെ 38772 പേർക്കു കൂടി കോവിഡ്: 443 മരണം


 

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38772 പേർക്കു കൂടി കോവിഡ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയി. 443 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായവരുടെ എണ്ണം 1,37,139 ആയി. നിലവിൽ 4,46,952 സജീവകേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,333 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 88,47,600 ആയി.
ഇന്നലെ മാത്രം 8,76,173 സാന്പിളുകൾ പരിശോധിച്ചതായും ഇതിനോടകം 14,03,79,976 സാന്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കർണാടക,ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്.

You might also like

Most Viewed