പാക് പ്രധാനമന്ത്രിക്ക് വ്യോമമാർഗ്ഗം അനുവദിച്ച് ഇന്ത്യ


ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ഇന്നാണ് രണ്ടുദിവത്തെ സന്ദർശനത്തിന് ഇമ്രാൻ ഖാൻ ശ്രീലങ്കയിലേയ്ക്ക് പോകുന്നത്.

പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്ഥരും ഇമ്രാപാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്ഥരും ഇമ്രാൻ ഖാനെ അനുഗമിക്കുന്നുണ്ട്. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് നടത്തിയ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമമാർഗം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed