നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്

ലണ്ടൻ: 14000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ജയിൽ സാഹചര്യങ്ങളിൽ തന്റെ മാനസികാരോഗ്യം വഷളാകുമെന്നടക്കമുള്ള നീരവ് മോദിയുടെ വാദങ്ങൾ കോടതി തള്ളി. നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതിൽ സംതൃപ്തനാണ് ജില്ലാ ജഡ്ജി സാമുവൽ ഗൂസെ പറഞ്ഞു. ഉത്തരവിൽ അപ്പീൽ പോകാൻ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.