പു​തു​ച്ചേ​രി​യി​ൽ‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം


പുതുച്ചേരി: പുതുച്ചേരിയിൽ‍ രാഷ്ട്രപതി ഭരണം. വിശ്വാസ വോട്ടെടുപ്പിൽ‍ നാരായണ സ്വാമി സർ‍ക്കാർ‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതുച്ചേരിയിൽ‍ രാഷ്ട്രപതി ഭരണം ഏർ‍പ്പെടുത്തിയത്.  

വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഫെബ്രുവരി 22നു രാജിവച്ചിരുന്നു. ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഔദ്യോഗിക അനുമതിയായത്.

You might also like

Most Viewed