രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം: 24 മണിക്കൂറിനിടെ 1.15 ലക്ഷം കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റിക്കാർഡ് പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയർന്നു. 59,856 പേർ പുതിയതായി രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,66,177 ആയി.