സ്കൂട്ടറിൽ വോട്ടിംഗ് മെഷീൻ കടത്താൻ ശ്രമം; നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിംഗ് മെഷീനും വിവിപാറ്റും കടത്താൻ ശ്രമം. ചെന്നൈ വേളാച്ചേരി ബൂത്തിലെ വിവിപാറ്റും വോട്ടിംഗ് മെഷീനുമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ചെന്നൈ കോർപ്പറേഷനിലെ നാൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
വോട്ടിംഗ് മെഷീൻ സ്കൂട്ടറിൽ ഒളിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്നും ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു.