ദേ­ശീ­യദി­ന ആഘോ­ഷങ്ങൾ­ക്ക് ഒമാൻ ഒരു­ങ്ങു­ന്നു­


മസ്്ക്കറ്റ് : രാജ്യത്തിന്റെ 47ാംമത് ദേശീയദിന ആഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങുന്നു. ദേശീയ പതാകയുടെ വർണങ്ങ ളിൽ നിറഞ്ഞും സുൽത്താൻ‍ ഖാബൂസ് ബിൻ സഈദിന്റെ ചിത്രങ്ങൾ പതിച്ചും രാജ്യത്താകെ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശികളും വിദേശികളും. സർക്കാറിന്റെയും സ്വകാര്യ മേഖലയുടെയും കീഴിൽ മുഴുവൻ ഭാഗങ്ങളിലും വിവിധ പ്രവൃത്തികൾ തകൃതിയായി നടന്നു വരികയാണ്.  

നഗര പ്രദേശങ്ങളിൽ അലങ്കാര പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. പതാക വർണങ്ങളിൽ ദീപാലങ്കാരങ്ങളും പാതയോരങ്ങളിൽ നടത്തിരിയിക്കുന്നു. റൗണ്ട് എബൗട്ടുകളിലും കവലകളിലും നഗരസഭക ളുടെ നേതൃത്വത്തിൽ ദേശീയദിനാഘോഷത്തിനായി അലങ്കാരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 

വിവിധ വർണങ്ങളിലുള്ള ബൾബുകൾ സ്ഥാപിച്ചും വെളിച്ചം വിതറുന്ന പ്ലാസ്റ്റിക് മരങ്ങൾ അലങ്കരിച്ചും മോടിപിടിപ്പിച്ചിട്ടുണ്ട്. മത്ര, റൂവി, അൽ ഖുവൈർ, ബോഷർ, ഗാല, ഗുബ്ര തുടങ്ങിയ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങൾ വർണാഭമാക്കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളും പതാക വർ‍ണങ്ങൾ കൊണ്ട് അലങ്കരിച്ച് ദേശീയ ദിനാഘോഷത്തിൽ പങ്കു ചേരുന്നു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ വെളിച്ചങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗവർ‍ണറേറ്റുകളുടെയും നഗരസ ഭകളുടെയും ആഭിമുഖ്യത്തിലാണ് അലങ്കാര പ്രവർത്തന ങ്ങൾ‍. വാഹനങ്ങളിലും വ്യത്യസ്തവും ആകർ‍ഷകവുമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്.  

You might also like

Most Viewed