സയ്യിദ് ഹൈ­തമു­മാ­യി­ ഇന്ത്യൻ‍ ടൂ­റി­സം മന്ത്രി­ കൂ­ടി­ക്കാ­ഴ്ച നടത്തി­


മസ്്ക്കറ്റ് : ഒമാൻ‍ സാംസ്‌കാരിക പൈതൃക മന്ത്രി സയ്യിദ് ഹൈതം ബിൻ‍ താരിഖ് അൽ‍ സൈദും രണ്ടാമത് യുഎൻ‍ ഡബ്ല്യുടിഒ യുനസ്‌കോ വിനോദ, സഞ്ചാര സാംസ്‌കാരിക സമ്മേളനത്തിൽ‍ പങ്കെടുക്കാൻ‍ ഒമാനിലെത്തിയ ഇന്ത്യൻ‍ ടൂറിസം, സാംസ്‌കാരികം, സിവിൽ‍ ഏവിയേഷൻ‍ മന്ത്രി മഹേഷ് ഷർ‍മ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ‍ പൗരൻ‍മാർ‍ക്ക് ഒമാനിൽ‍ മികച്ച തൊഴിൽ‍ സാഹചര്യമാണുള്ളതെന്ന് മഹേഷ് ഷർ‍മ്മ പറഞ്ഞു. ഇന്ത്യക്കും ഒമാനും ഇടയിലെ സാംസ്‌കാരിക സഹകരണം സംബന്ധിച്ച് ഇരുവരും ചർ‍ച്ച നടത്തി. ഒമാനിലെ ഇന്ത്യൻ‍ അംബാസിഡർ‍ ഇന്ദ്രമണി പാണ്ഡെ, ഒമാൻ‍ സാംസ്‌കാരിക മന്ത്രാലയം ഉപദേശകൻ‍ സയ്യിദ് ഫൈസൽ‍ ബിൻ‍ ഹമൂദ് അൽ‍ ബുസൈദി എന്നിവരും ചർ‍ച്ചയിൽ‍ സംബന്ധിച്ചു.

You might also like

Most Viewed