അഞ്ച് കൊ­ലപാ­തകങ്ങൾ‍ ചെയ്ത പ്രതി­ ഒമാ­നിൽ‍ അറസ്റ്റി­ൽ‍


മസ്്ക്കറ്റ് : യുഎഇയിൽ‍ അഞ്ച് കൊലപാതകം നടത്തിയതിന് ശേഷം ഒമാനിലേയ്ക്ക് കടന്ന ഏഷ്യൻ വംശജനായ പ്രതി അറസ്റ്റിലായി. യുഎഇ പോലീസ് നൽ‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ‍ നടത്തിയ പരിശോധനയിൽ ബുറൈമിയിൽ‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ‍ നടപടികൾ‍ക്കായി പ്രതിയെ യുഎഇക്ക് കൈമാറി. 

നേരത്തെ മസ്‌കത്ത് കമ്മ്യൂണിക്കേഷൻ‍ ഡിവിഷൻ‍ വിഭാഗത്തിന് യുഎഇയിൽ‍ നിന്നും പ്രതിയെ കുറിച്ച് വിവരം ലഭിച്ചിരുന്നു. കൊലാപാതകം നടത്തി ഒമാനിലേയ്ക്ക് കടന്നുവെന്നായിരുന്നു യുഎഇ നൽ‍കിയ വിവരം. തുടർ‍ന്ന് ആർ‍ഒപി പരിശോധന നടത്തുകയും ബുറൈമിയിൽ‍ വെച്ച് പിടികൂടുകയുമായിരുന്നു. യുഎഇയുമായി അതിർ‍ത്തി പങ്കിടുന്ന പ്രദേശത്ത് അടുത്തിടെ ചെക്ക് പോസ്റ്റുകളിൽ‍ സുരക്ഷാ നടപടികളും ശക്തമാക്കിയിരുന്നു.

You might also like

Most Viewed