ഇന്ധന സബ്‌സി­ഡി­ സ്വദേ­ശി­കൾ‍­ക്ക് മാ­ത്രമാ­ക്കാൻ ഒമാ­ൻ‍ ഒരുങ്ങുന്നു


മസ്്ക്കറ്റ് : ഇന്ധന സബ്‌സിഡി സ്വദേശികൾക്ക് മാത്രമാക്കാൻ ഒമാൻ ഒരുങ്ങുന്നു. ഇന്ധന സബ്സിഡി എടുത്തകളഞ്ഞതിനെ തുടർന്ന് എണ്ണ വില ഉയർ‍ന്നതോടെ പ്രയാസം നേരിട്ട സ്വദേശികൾ‍ക്ക് ആശ്വാസമാകാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. 600 റിയാലിന് താഴെ വരുമാനമുള്ള തും, 18 വയസിന് മുകളിൽ‍ പ്രായമുള്ള സ്വന്തം വാഹനമോ ബോട്ടോ ഉള്ള സ്വദേശികൾ‍ക്കാണ് സബ്‌സിഡി കാർ‍ഡ് വഴി ആനുകൂല്യം ലഭിക്കുക. ഇന്ധന മാർ‍ക്കറ്റിംഗ് കന്പനികളാകും കാർ‍ഡ് അനുവദിക്കുക. മന്ത്രിസഭാ കൗൺ‍സിലിന്റെ തീരുമാനപ്രകാരമാണ് ദേശീയ സബ്‌സിഡി സംവിധാനം ഏർ‍പ്പെടുത്തുന്നത്. 

എം 91 പെട്രോളാണ് സബ്‌സിഡി നിരക്കിൽ‍ ലഭിക്കുക. എന്നാൽ‍, 180 ബൈസയോ ഇതിന് മുകളിലോ എം 91 പെട്രോളിന് നിരക്ക് വരുന്പോഴാണ് സബ്‌സിഡി കാർ‍ഡ് ഉപോയിക്കാനാകുക. 200 ലിറ്റർ‍ വരെയാണ് ഓരോ മാസവും സബ്‌സിഡി നിരക്കിൽ‍ പെട്രോൾ‍ ലഭിക്കുക.

ദേശീയ സബ്‌സിഡി സംവിധാനത്തിന്റെ പോർ‍ട്ടൽ‍ വഴിയും മൊബൈൽ‍ ആപ്പ് വഴിയും സബ്‌സിഡി കാർ‍ഡിന് അപേക്ഷിക്കാം. എൻ‍ എസ് എസ് പോർ‍ട്ടൽ‍ വഴി കാർ‍ഡ് ഉപഭോക്താക്കളെ കുറിച്ചും ഇന്ധനം നിറച്ചതിന്റെ വിവരങ്ങളും അറിയാൻ‍ സാധിക്കും.

You might also like

Most Viewed