ഒമാൻ എണ്ണ, പ്രകൃ­തി­ വാ­തക മേഖലയിൽ സ്വദേ­ശി­വത്കരണം ഊർ‍­ജി­തമാ­ക്കാനൊരുങ്ങുന്നു


മസ്്ക്കറ്റ് : എണ്ണ, പ്രകൃതി വാതക മേഖലയിൽ‍ സ്വദേശിവത്കരണ ശ്രമങ്ങൾ‍ ഊർ‍ജിതമാക്കാൻ‍ ഒമാൻ തീരുമാനിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ‍ സ്വദേശികൾ‍ക്കായി മൂവായിരം തൊഴിലവസരങ്ങൾ‍ സൃഷ്ടിക്കുമെന്ന് ഒമാൻ സൊസൈറ്റി ഫോർ‍ പെട്രോളിയം സർ‍വീസസ് സി.ഇ.ഒ മുസല്ലം അൽ‍ മന്‍തരി പറഞ്ഞു. സ്വകാര്യ മേഖലയിൽ‍ സ്വദേശികൾ‍ക്ക് 25,000 തൊഴിലവസരങ്ങൾ‍ ലഭ്യമാക്കുന്നതിനുള്ള മന്ത്രിസഭാ കൗൺസിലിന്റെ തീരുമാന പ്രകാരമാണ് പുതിയ നടപടി.

ഈ മേഖലയിൽ‍ രണ്ടായിരം തൊഴിലവസരങ്ങൾ‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിസഭാ കൗൺസിലിന്റെ  തീരുമാന പ്രകാരമുള്ള സ്വദേശിവത്കരണ നടപടികൾ‍ക്ക് കഴിഞ്ഞ ഡിസംബർ‍ മുതലാണ് തുടക്കമായത്. ഡിസംബർ‍ മൂന്ന് മുതൽ‍ ഫെബ്രുവരി 12 വരെ സമയത്തിനുള്ളിൽ‍ 10342 പേർ‍ക്കാണ് തൊഴിൽ‍ ലഭിച്ചത്. സ്വദേശിവത്കരണത്തിന് വേഗത വർ‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി അവസാനം പത്തുവിഭാഗങ്ങളിലെ 87 തസ്തികകൾ‍ക്ക് താൽ‍ക്കാലിക വിസാ നിരോധം ഏർ‍പ്പെടുത്തിയിരുന്നു. 

സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ‍ പാലിക്കാത്ത കന്പനികൾ‍ക്കെതിരായ നടപടി സർ‍ക്കാർ‍ കടുപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. ഈ നിബന്ധന പാലിക്കാത്ത 199 സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ‍ നിർ‍ത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചത്. ഇതോടെ ഈ സ്ഥാപനങ്ങളിൽ‍ ജോലി ചെയ്യുന്ന 16444 വിദേശി തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

You might also like

Most Viewed