ഒമാ­നിൽ സ്വകാ­ര്യ മേ­ഖലയിൽ സ്വദേ­ശി­വൽ­ക്കരണം കാ­ര്യക്ഷമമല്ലെ­ന്ന് വി­മർ­ശനം


മസ്്ക്കറ്റ് : സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം കാര്യക്ഷമമല്ലെന്ന് ഒമാൻ മജ്‍ലിസ് ശുറാ അംഗം ത്വഫിക്കിന്റെ വിമർശനം. അര ലക്ഷത്തിലേറെ ഒമാനി വിദ്യാർത്ഥികൾ വർഷം തോറും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്നുണ്ട്. പക്ഷേ ഇവർ‍ക്ക് യോഗ്യതയ്‌ക്ക് അനുസരിച്ചുള്ള തൊഴിൽ‍ ലഭിക്കുന്നില്ലെന്നും ത്വഫിക്ക്  പറഞ്ഞു.

എല്ലാ വർഷവും 50,000 വിദ്യാർത്ഥികൾ ആണ് രാജ്യത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവിധ തലങ്ങളിൽ  പഠനം പൂർത്തിയാക്കി ഒമാനിലെ തൊഴിൽ വിപണിയിൽ‍  ജോലിക്കായി എത്തുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി മാത്രം സർക്കാർ ചിലവഴിച്ചു വരുന്നത് രണ്ട് ബില്യൺ ഒമാനി റിയാലാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി എത്തുന്ന സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ‍ ഉയർന്ന തസ്തികകളിൽ‍ ജോലി ലഭിക്കുന്നില്ലെന്ന് മജ്‍ലിസ് ശുറാ അംഗം ത്വഫിക് പറഞ്ഞു.

ഒന്നുകിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തെ തൊഴിൽ വിപണിക്ക് അനുസരിച്ച് വിദ്യാർ‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  പരിശീലിപ്പിക്കുന്നില്ല. അല്ലെങ്കിൽ ഉയർന്ന തസ്തികയിൽ സ്വകാര്യ മേഖലയിൽ അവർ‍ക്ക്  തൊഴിൽ അവസരങ്ങൾ നിഷേധിക്കപെടുന്നു. പക്ഷേ സ്വകാര്യ കന്പനികളിൽ‍ താഴ്ന്ന തസ്തികകളായ പി.ആർ.ഒ ഡ്രൈവർ‍, അവിദഗ്‌ദ്ധ തൊഴിലുകൾ തുടങ്ങിയ രംഗങ്ങളിൽ   സ്വദേശികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടെങ്കിലും ഇത് മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ അർ‍ദ്ധ സർ‍ക്കാർ സ്ഥാനപനങ്ങൾ‍, ബാങ്കുകൾ, ഇൻഷുറൻസ് എന്നി മേഖലകളിൽ‍ ഉയർന്ന തസ്തികയിൽ സ്വദേശികൾ വിജയകരമായി ജോലി ചെയ്തു വരുന്നത് സ്വകാര്യ കന്പനികൾ പഠന വിഷയമാക്കേണ്ടതാണെന്നും ത്വാഫിക് ലാവാട്ടി പറഞ്ഞു. ഏകദേശം ഇന്ന് രാജ്യത്ത് 1.5 ലക്ഷത്തോളം വിദേശികളായ ബിരുദധാരികൾ ജോലി ചെയ്തുവരുന്ന തസ്തികകൾ ഘട്ടംഘട്ടമായി സ്വദേശികൾക്കായി മാറ്റി വയ്‌ക്കാൻ ശുപാർശ ചെയ്യുമെന്നും ത്വാഫിക്  വ്യക്തമാക്കി.

ഉയർ‍ന്ന തസ്തികളിലേക്ക് പരിചയ സന്പന്നരായ സ്വദേശികളുടെ കടന്നു വരവ് മലയാളികളടക്കമുള്ള വിദേശ തൊഴിലാളികളുടെ അവസരങ്ങൾ കുറക്കുമെന്നാണ്  വിലയിരുത്തപെടുന്നത്.

You might also like

Most Viewed