മുനു മഹാവർ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ


മസ്കറ്റ് : ഒമാനിലെ അടുത്ത ഇന്ത്യയുടെ അംബാസഡറായി മുനു മഹാവർ നിയമിതനായി. രണ്ടു ദിവസം മുമ്പാണ്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമനം സംബന്ധിച്ച്‌‌ വാർത്താക്കുറിപ്പിൽ അറിയിച്ചത്‌. 1996 ഐ എഫ്‌ എസ്‌ ബാച്ചിൽപ്പെട്ട മുനു മഹാവർ ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ്‌ സെക്രട്ടറിയായി സേവനമനുഷ്ടിച്ചുവരികയാണ്‌. അദ്ദേഹം ഉടൻതന്നെ ഒമാനിലെത്തി ചുമതലയേൽക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മൂന്നു വർഷ കാലാവധി പൂർത്തിയാകുന്ന നിലവിലെ അംബാസഡർ ഇന്ദ്രമണി പാണ്ഡേയുടെ പുതിയ നിയമനം സംബന്ധിച്ച്‌ മന്ത്രാലയം ഒന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ അംബാസഡർ ചുമതലയേൽക്കുന്നതോടെ അടുത്ത ചുമതലകളുമായി ഇന്ദ്രമണി പാണ്ഡേ ഒമാനിൽനിന്നും മടങ്ങും. ഇന്ത്യ - ഒമാൻ ബന്ധം ദൃഡകരമാകാൻ നിർണ്ണായകമായ പങ്കുവഹിച്ച ഇന്ദ്രമണി പാണ്ഡേയുടെ സമയത്താണ്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ സന്ദർശ്ശിക്കുന്നതും നിരവധി തന്ത്രപ്രധാനമായ കരാറുകളിൽ ഒപ്പുവച്ചതും.

You might also like

Most Viewed