തു­റന്ന സ്ഥലത്തു­ ജോ­ലി­ ചെ­യ്യു­ന്നതൊ­ഴി­ലാ­ളി­കൾ‍­ക്ക് ഉച്ച വിശ്രമം നിർബന്ധം


മസ്കറ്റ് : ചൂട് കടു­ത്തതി­നെ­ തു­ടർ‍­ന്ന് തു­റന്ന സ്ഥലത്തു­ ജോ­ലി­ ചെ­യ്യു­ന്നതൊ­ഴി­ലാ­ളി­കൾ‍­ക്ക് ഒമാൻ വാ­ണി­ജ്യ നി­യന്ത്രണ സമതി­ മധ്യാ­ഹ്ന വി­ശ്രമം പ്രഖ്യാ­പി­ച്ചു­. ഉയർ‍­ന്ന താ­പനി­ല രേ­ഖപ്പെ­ടു­ത്താ­റു­ള്ള സമയമാണ് വി­ശ്രമത്തി­നാ­യി­ അനു­വദി­ച്ചി­ട്ടു­ള്ളത്. വി­ശ്രമ സമയത്ത് തൊ­ഴി­ലാ­ളി­കളെ­ ജോ­ലി­യെ­ടു­പ്പി­ച്ചാൽ തൊ­ഴി­ലു­ടമക്ക് പി­ഴയും ശി­ക്ഷയും ലഭി­ക്കും.

ജൂൺ മു­തൽ ആഗസ്ത് വരെ­യു­ള്ള മാ­സങ്ങളിൽ ഉച്ചകഴി­ഞ്ഞ് 12.30 മു­തൽ 3:30 വരെ­യാണ് ഒമാൻ വാ­ണി­ജ്യ നി­യന്ത്രണ സമതി­ വി­ശ്രമ സമയം അനു­വദി­ച്ചി­രി­ക്കു­ന്നത്. തു­റന്ന സ്ഥലത്തു­ ജോ­ലി­ ചെ­യ്യു­ന്ന തൊ­ഴി­ലാ­ളി­കളെ­ അനു­വധി­ച്ചി­ട്ടു­ള്ള വി­ശ്രമ സമയത്തു­ ജോ­ലി­ ചെ­യ്യു­വാൻ നി­ർ­ബന്ധി­ക്കു­ന്നത് തൊ­ഴിൽ നി­യമ ലംഘനമാ­ണെ­ന്നും അധി­കൃ­തർ‍ വ്യക്തമാ­ക്കി­. 100 ഒമാ­നി­ റി­യാൽ‍ മു­തൽ‍ 500 റി­യാൽ‍ വരെ­ പി­ഴയും ഒരു­ വർ‍­ഷത്തിൽ‍ കൂ­ടു­തൽ‍ തടവു­മാണ് നി­യമലംഘനത്തി­നു­ള്ള ശി­ക്ഷ. തൊ­ഴി­ലാ­ളി­കൾ‍­ക്ക് വി­ശ്രമത്തി­നു­ള്ള സൗ­കര്യങ്ങൾ‍ തൊ­ഴിൽ സ്ഥലത്ത് ഒരു­ക്കണമെ­ന്ന് നി­ർ­ദ്ദേ­ശങ്ങളിൽ ഉൾ­പെ­ടു­ത്തി­യി­ട്ടു­ണ്ട്. കഠി­ന ചൂട് കാ­രണം തൊ­ഴിൽ‍ സമയങ്ങളിൽ‍ ശരീ­രത്തി­ലെ­ ജലാംശം കു­റയു­ന്നത് ഒഴി­വാ­ക്കു­വാൻ തൊ­ഴിൽ ഇടങ്ങളിൽ കു­ടി­വെ­ള്ള ലഭ്യത ഉറപ്പാ­ക്കണം. മലയാ­ളി­കൾ‍ അടക്കം ആയി­രക്കണക്കിന് തൊ­ഴി­ലാ­ളി­കളാണ് പകൽ‍ സമയം കനത്ത വെ­യി­ലി­ലും ചൂ­ടി­ലും ജോ­ലി­ ചെ­യ്തു­ വരു­ന്നത്. ഒമാൻ വാ­ണി­ജ്യ നി­യന്ത്രണ സമി­തി­യു­ടെ­ ഈ പ്രഖ്യാ­പനം തു­റന്ന സ്ഥലത്തു­ ജോ­ലി­ ചെ­യ്യു­ന്ന തൊ­ഴി­ലാ­ളി­കൾ­ക്ക് വലി­യൊ­രു­ ആശ്വാ­സം തന്നെ­യാ­കും. ജൂൺ ഒന്ന് മു­തൽ ഉച്ച വി­ശ്രമം പ്രാ­ബല്യത്തിൽ വരും. 

You might also like

Most Viewed