ബഹി­രാ­കാ­ശ രംഗത്ത് വൻ കു­തി­പ്പിന് ഒരു­ങ്ങി­ ഇന്ത്യ-ഒമാൻ കൂ­ട്ടു­കെ­ട്ട്


മസ്്ക്കറ്റ് : ഇന്ത്യയും ഒമാ­നും തമ്മി­ലു­ള്ള ബഹി­രാ­കാ­ശ സഹകരണക്കരാ­റി­നു­ കേ­ന്ദ്രമന്ത്രി­സഭ അംഗീ­കാ­രം നൽ­കി­യതോ­ടെ­ ഉയരങ്ങളിൽ പു­തി­യൊ­രു­ ജൈ­ത്രയാ­ത്രയ്ക്കു­ തു­ടക്കമാ­കു­ന്നു­. സാ­ങ്കേ­തി­ക, സു­രക്ഷാ­ ആവശ്യങ്ങൾ­ക്ക് ഉൾ­പ്പെ­ടെ­ ബഹി­രാ­കാ­ശ പദ്ധതി­കൾ ഉപയോ­ഗപ്പെ­ടു­ത്താ­നു­ള്ള കരാ­റി­നാണ് അംഗീ­കാ­രം. ഫെ­ബ്രു­വരി­യിൽ പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോ­ദി­യു­ടെ­ ഒമാൻ സന്ദർ­ശനവേ­ളയി­ലാ­ണു­ ധാ­രണാ­പത്രം ഒപ്പി­ട്ടത്. 

മേ­ഖലയിൽ ഈരംഗത്ത് യു­.എ.ഇയു­മാ­യും ഇന്ത്യയ്ക്ക് തന്ത്രപ്രധാ­ന സഹകരണമു­ണ്ട്. ബഹി­രാ­കാ­ശ-ജ്യോ­തി­ശ്ശാ­സ്ത്ര പഠന ഗവേ­ഷണം, റി­മോട് സെ­ൻ­സി­ംങ്, നാ­വി­ഗേ­ഷൻ, ഉപഗ്രഹ നി­ർ­മ്മാ­ണം, ഉപഗ്രഹ നി­യന്ത്രണ േസ്റ്റ­ഷനു­കൾ എന്നീ­ മേ­ഖലകളി­ലും സഹകരണമു­ണ്ടാ­കും. ഒമാ­ന്റെ­ ഗവേ­ഷണപദ്ധതി­കൾ­ക്ക് ഐ.എസ്.ആർ­.ഒ എല്ലാ­വി­ധസഹാ­യവും ലഭ്യമാ­ക്കും. ഐ.എസ്.ആർ­.ഒയു­ടെ­യും ഒമാൻ മന്ത്രാ­ലയത്തി­ന്റെ­യും പ്രതി­നി­ധി­കളെ­ ഉൾ­പ്പെ­ടു­ത്തി­ സംയു­ക്ത പ്രവർ­ത്തക സമി­തി­ രൂ­പവൽ­കരി­ക്കും. 

ഭാ­വി­ പദ്ധതി­കൾ­ക്കു­ രൂ­പം നൽ­കു­ന്നത് ഈ സമി­തി­യാ­യി­രി­ക്കും. 2011 ൽ ഒമാൻ സംഘം ഐ.എസ്.ആർ­.ഒയി­ലെ­ത്തി­ സാ­ങ്കേ­തി­ക പ്രവർ­ത്തനങ്ങൾ വി­ലയി­രു­ത്തി­യി­രു­ന്നു­. 2016 ലാണ് ഐ.എസ്.ആർ­.ഒയു­മാ­യി­ സഹകരി­ക്കാൻ താ­ൽ­പ്പര്യമു­ണ്ടെ­ന്ന് ഇന്ത്യയെ­ അറി­യി­ച്ചത്. തു­ടർ­ന്ന് പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോ­ദി­യു­ടെ­ ഒമാൻ സന്ദർ­ശനത്തി­നി­ടെ­ ധാ­രണാ­പത്രത്തിൽ ഒപ്പി­ടു­കയാ­യി­രു­ന്നു­.

ബഹി­രാ­കാ­ശ രംഗത്ത് യു­.എ.ഇയു­മാ­യും ഇന്ത്യ കരാർ ഒപ്പു­വച്ചി­ട്ടു­ണ്ട്. ഇതി­നോ­ടകം സംയു­ക്ത പദ്ധതി­കൾ­ക്കു­ തു­ടക്കമി­ട്ടതാ­യാ­ണു­ റി­പ്പോ­ർ­ട്ട്. കഴി­ഞ്ഞവർ­ഷം ഫെ­ബ്രു­വരി­യിൽ യു­.എ.ഇയു­ടെ­ നാ­യി­ഫ്-1 ഉൾ­പ്പെ­ടെ­ 104 ഉപഗ്രഹങ്ങൾ ശ്രീ­ഹരി­ക്കോ­ട്ടയി­ലെ­ സതീഷ് ധവാൻ സ്‌പേസ് സെ­ന്ററി­ൽ­ നി­ന്നു­ വി­ജയകരമാ­യി­ വി­ക്ഷേ­പി­ച്ചി­ രു­ന്നു­. 

അമേ­രി­ക്കൻ യൂ­ണി­വേ­ഴ്‌സി­റ്റി­ ഷാ­ർ­ജ (എ.യു­.എസ്)യിൽ നി­ന്നു­ ബി­രു­ദം നേ­ടി­യ സ്വദേ­ശി­ എൻ­ജി­നീ­യർ­മാർ മു­ഹമ്മദ് ബിൻ റാ­ഷിദ് സ്‌പേസ് സെ­ന്ററി­ലെ­ ശാ­സ്ത്രജ്ഞരു­ടെ­ സഹാ­യത്തോ­ടെ­ വി­കസി­പ്പി­ച്ച ഉപഗ്രഹമാ­ണ് വി­ജയകരമാ­യി­ വി­ക്ഷേ­പി­ച്ചത്. 

You might also like

Most Viewed