ഖരീഫ് ഫെ­സ്റ്റി­വൽ : സലാ­ലയി­ൽ സന്ദർ­ശനം നടത്തി­യത് 91,342 പേ­ർ


സലാ­ല : ഖരീഫ് ഫെ­സ്റ്റ്്വെ­ലി­ന്റെ­ ഭാ­ഘമാ­യി­ മഴപൊ­ഴി­യും കാ­ലത്തെ­ കണ്ണഞ്ചി­പ്പി­ക്കു­ന്ന പച്ചപ്പും കു­ളി­രു­മാ­സ്വദി­ക്കാൻ ദോ­ഫാർ ഗവർ­ണറേ­റ്റി­ലെ­ത്തി­യ സഞ്ചാ­രി­കളിൽ 61.9 ശതമാ­നം വർ­ദ്ധന. ആദ്യ 20 ദി­വസത്തി­നി­ടെ­ 91,342 പേർ ദോ­ഫാർ ഗവർ­ണറേ­റ്റി­ലെ­ത്തി­. ജൂൺ 21 മു­തൽ ചൊ­വ്വാ­ഴ്ച വൈ­കീ­ട്ട് വരെ­യു­ള്ള കണക്കാണ് ദേ­ശീ­യ സ്ഥി­തി­ വി­വര വി­ഭാ­ഗം പു­റത്തു­വി­ട്ടത്.

 കഴി­ഞ്ഞ വർ­ഷം ഇതേ­ കാലയളവിൽ സലാ­ലയി­ലെ­ത്തി­യത് 56,423 പേ­രാ­യി­രു­ന്നു­. ഇതിൽ 66.2 ശതമാ­നവും സ്വദേ­ശി­കളാ­ണ്. 9.2 ശതമാ­നം ഇമറാ­ത്തി­കളും 10.6 ശതമാ­നം ഇതര ജി­.സി­.സി­. രാ­ഷ്ട്രങ്ങളി­ൽ­ നി­ന്നു­ള്ളവരു­മാ­യി­രു­ന്നു­. നഗരസഭാ­ േസ്റ്റ­ഡി­യത്തിൽ ചൊ­വ്വാ­ഴ്ച വൈ­കീ­ട്ട് തു­ടക്കം കു­റി­ച്ച സലാ­ല ടൂ­റി­സം ഫെ­സ്റ്റി­വലി­ലേ­ക്കും സഞ്ചാ­രി­കളു­ടെ­ ഒഴു­ക്കാണ് അനു­ഭവപ്പെ­ടു­   ന്നത്. 

ബലി­ പെ­രു­ന്നാൾ അവധി­ ദി­നങ്ങൾ വരെ­ തു­ടരു­ന്ന ഫെ­സ്റ്റി­വലിൽ വരും ദി­വസങ്ങളി­ലും കൂ­ടു­തൽ പേർ രാ­ജ്യത്തി­നകത്തു­നി­ന്നും പു­റത്തു­നി­ന്നു­മെ­ത്തും. ഇത്തവണ കൂ­ടു­തൽ പു­തു­മകളോ­ടെ­യാണ് ഫെ­സ്റ്റി­വൽ ഒരു­ക്കി­യി­ട്ടു­ള്ളത്. സലാ­ലയി­ലെ­ ഖരീഫ് വി­പണി­യും ഫെ­സ്റ്റി­വലി­നാ­യി­ കൂ­ടു­തൽ സന്ദർ­ശകർ വരു­മെ­ന്ന പ്രതീ­ക്ഷയിൽ കൂ­ടു­തൽ മി­കവോ­ടെ­യാണ് ഒരു­ക്കി­യി­ട്ടു­ള്ളത്.

You might also like

Most Viewed