തൊ­ഴിൽ പരി­ശീ­ലന മേ­ഖലയിൽ സഹകരി­ക്കാൻ ഇന്ത്യയും ഒമാ­നും തമ്മിൽ ധാ­രണ


മസ്‌ക്കറ്റ് : തൊ­ഴിൽ പരി­ശീ­ലന മേ­ഖലയിൽ സഹകരി­ക്കാൻ ഇന്ത്യയും ഒമാ­നും. ഇന്ത്യൻ കന്പനി­കളു­ടെ­യും പരി­ശീ­ലന സ്ഥാ­പനങ്ങളു­ടെ­യും പി­ന്തു­ണ ഉറപ്പു­വരു­ത്തു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ മസ്‌ക്കറ്റ് ഇന്ത്യൻ‍ എംബസി­യിൽ ഇന്ത്യ--ഒമാൻ സ്‌കിൽ ഡെവലപ്‌മെ­ന്റ് കോ­ൺ‍ക്ലേവ് സംഘടി­പ്പി­ച്ചു­. ഒമാൻസി­വിൽ സർവ്‍വീസ് മന്ത്രി­ ഖാ­ലിദ് ഉമർ മർഹൂൻ മു­ഖ്യാ­തി­ഥി­യാ­യി­രു­ന്നു­.

ഒമാൻ തൊ­ഴിൽ മേ­ഖലയിൽ പരി­ശീ­ലനം നൽകു­ന്നതിന് ഇന്ത്യ സഹകരി­ക്കു­മെ­ന്ന് ഇന്ത്യൻ അംബാ­സഡർ ഇന്ദ്രമണി­ പണ്ധെ പറഞ്ഞു­. രാ­ജ്യത്തെ­ ആവശ്യകത പ്രയോ­ജനപ്പെ­ടു­ത്തി­ ഇന്ത്യയിൽ നി­ന്നു­മു­ള്ള സ്ഥാ­പനങ്ങൾക്ക് ഒമാ­നിൽ തൊ­ഴിൽപരി­ശീ­ലന കേ­ന്ദ്രങ്ങൾ സ്ഥാ­പി­ക്കു­ന്നതിന് അവസരം ഒരു­ങ്ങും. ഇന്ത്യയിൽ നി­ന്നു­ള്ള  പ്രതി­നി­ധി­ സംഘവും കോ­ൺക്ലേ­വിൽപങ്കെ­ടു­ത്തി­രു­ന്നു­.

രാ­ജ്യത്ത് വി­ദഗ്ദ്ധരാ­യ തൊ­ഴി­ലാ­ളി­കളു­ടെ­ ലഭ്യത ഉറപ്പു­വരു­ത്തു­ന്നതി­നാ­യി­ വി­വി­ധ പരി­ശീ­ലന പദ്ധതി­കൾ നടന്നു­വരു­ന്നു­ണ്ട്. പി­.ഡി­.ഒ ഉൾപ്പെടെ­യു­ള്ള എണ്ണ കന്പനി­കളു­ടേത് മു­തൽ ചെ­റു­കി­ട സ്ഥാ­പനങ്ങളു­ടെ­ വരെ­ സഹകരണം ഇതി­നാ­യി­ അധി­കൃ­തർക്ക് ലഭി­ക്കു­കയും ചെ­യ്യു­ന്നു­. എന്നാൽ രാ­ജ്യാ­ന്തര തലങ്ങളി­ലേ­ക്ക് കൂ­ടി­ പരി­ശീ­ലന പരി­പാ­ടി­കൾ വ്യാ­പി­പ്പി­ച്ച് വി­ദഗ്ദ്ധരാ­യ തൊ­ഴി­ലാ­ളി­കളു­ടെ­ ലഭ്യത ഉറപ്പുവരു­ത്താ­നാണ് സർക്കാർ നീ­ക്കം.

സ്വദേ­ശി­വൽക്കരണത്തി­ലൂ­ടെ­ ഒമാ­നി­ലെ­ തൊ­ഴിൽ മേ­ഖലയിൽ‍ സ്വദേ­ശി­കൾക്ക്  കൂ­ടു­തൽ അവസരങ്ങൾ സൃ­ഷ്ടി­ച്ചു­വരി­കയാ­ണ്. വി­ദേ­ശ കന്പനി­കൾ പരി­ചയ സന്പന്നരാ­യ തൊ­ഴി­ലാ­ളി­കളെ­ തേ­ടു­കയും ചെയ്യു­ന്നു­. ഈ സാ­ഹചര്യത്തി­ലാണ് ഇന്ത്യ ഉൾപ്പെടെ­യു­ള്ള രാ­ഷ്ട്രങ്ങളു­മാ­യി­ തൊ­ഴിൽ പരി­ശീ­ലന മേ­ഖലയിൽ ഒമാൻ സഹകരി­ക്കു­ന്നത്.

You might also like

Most Viewed