ഒമാ­നിൽ‍ നി­ർ­ബന്ധി­ത മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സ് ​: ഉത്തരവിന്​ ​​നടപടി­


മസ്കത്ത് : ഒമാ­നി­ലെ­ സ്വദേ­ശി­കൾ­ക്കും വി­ദേ­ശി­കൾ­ക്കും മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സ് നിർ­ബന്ധമാ­ക്കാ­നു­ള്ള മന്ത്രി­സഭാ­ കൗ­ൺ­സി­ലി­ന്റെ­ ഉത്തരവിന് തു­ടർ­നടപടി­. നി­ർ­ബന്ധി­ത മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സി­ന്റെ­ കരടിന് രൂ­പം നൽ­കി­ വരി­കയാ­ണെ­ന്ന് കാ­പി­റ്റൽ മാ­ർ­ക്കറ്റ് അതോ­റി­റ്റി­ അറി­യി­ച്ചു­. സ്വകാ­ര്യ മേ­ഖലയി­ലെ­ തൊ­ഴി­ലാ­ളി­കളു­ടെ­ അടി­സ്ഥാ­ന ആരോ­ഗ്യ പരി­രക്ഷ ഉറപ്പാ­ക്കു­കയാണ് ഇൻ­ഷൂ­റൻ­സ് പോ­ളി­സി­ വഴി­ ലക്ഷ്യമി­ടു­ന്നത്. നി­ലവി­ലെ­ തൊ­ഴിൽ സാ­ഹചര്യത്തിൽ തൊ­ഴി­ലു­ടമക്ക് ഉണ്ടാ­കാ­വു­ന്ന ഉയർ­ന്ന ചിലവ് ഒഴി­വാ­ക്കു­ന്നതി­നാ­യാണ് ഇൻ­ഷു­റൻ­സ് പോളി­സി­ അടി­സ്ഥാ­ന ആരോ­ഗ്യ പരി­രക്ഷയിൽ പരി­മി­തപ്പെ­ടു­ത്തു­ന്നത്. ഉത്തരവ് നടപ്പി­ലാ­കു­ന്നതോ­ടെ­ ഒമാ­നിൽ പ്രവർ­ത്തി­ക്കു­ന്ന സ്വകാ­ര്യ കന്പനി­കൾ വൈ­കാ­തെ­ തങ്ങളു­ടെ­ തൊ­ഴി­ലാ­ളി­കൾ­ക്ക് നി­ർ­ബന്ധി­ത മെ­ഡി­ക്കൽ ഇൻ­ഷു­റൻ­സ് ലഭ്യമാ­ക്കേ­ണ്ടി­വരു­മെ­ന്ന് കാ­പി­റ്റൽ മാ­ർ­ക്കറ്റ് അതോ­റി­റ്റി­ അറി­യി­ച്ചു­. 

ആരോ­ഗ്യ ഇൻ­ഷൂ­റൻ­സ് പദ്ധതി­യി­ലെ­ നാ­ഴി­ക കല്ലാ­യി­ തീ­രു­ന്ന പദ്ധതി­ക്കാണ് കാ­പി­റ്റൽ മാ­ർ­ക്കറ്റ് അതോ­റി­റ്റി­ രൂ­പം നൽ­കി­ വരു­ന്നതെ­ന്ന് ഒമാൻ ആരോ­ഗ്യ മന്ത്രി­ മു­ഹമ്മദ് ബിൻ ഒബൈദ് അൽ സഈദി­യും അറി­യി­ച്ചു­.

കഴി­ഞ്ഞ വർ­ഷം സ­പതംബറി­ലാണ് മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സ് നിർ­ബന്ധമാ­ക്കുന്നതുമായി ബന്ധപ്പെട്ട് സർ­ക്കാർ പ്രഖ്യാ­പനമു­ണ്ടാ­കു­ന്നത്. 

You might also like

Most Viewed