വി­വി­ധ മേ­ഖലകളിൽ‍ സഹകരണം വർ­ദ്‍ധി­പ്പി­ക്കാൻ ഒമാ­നും ഇന്ത്യയും ധാ­രണയാ­യി­


മസ്കത്ത് : സാ­ന്പത്തി­ക, വാ­ണിജ്യ, സേ­വന, നി­ക്ഷേ­പ മേ­ഖലകളി­ലെ­ സഹകരണം വർദ്­ധി­പ്പി­ക്കാൻ എട്ടാ­മത് ഒമാ­നി­, ഇന്ത്യ സംയു­ക്ത കമ്മി­റ്റി­ യോ­ഗത്തിൽ ധാ­രണയാ­യി­. വ്യവസാ­യ, വാ­ണി­ജ്യ മന്ത്രാ­ലയത്തിൽ നടന്ന യോ­ഗത്തിൽ ഒമാ­നി­ സംഘത്തെ­ വ്യവസാ­യ, വാ­ണി­ജ്യ മന്ത്രി­ ഡോ­. അലി­ ബിൻ മസൂദ് അൽ സു­നൈ­ദി­യും ഇന്ത്യൻ സംഘത്തെ­ വ്യവസാ­യ, വാ­ണി­ജ്യ, വ്യോ­മയാ­ന മന്ത്രി­ സു­രേഷ് പ്രഭു­വും നയി­ച്ചു­. ഒമാ­നി­ലെ­ ഖനന മേ­ഖലയിൽ ലഭ്യമാ­യി­ട്ടു­ള്ള അവസരങ്ങൾ­ക്കൊപ്പം വി­വര സാ­ങ്കേ­തി­കത അടി­സ്ഥാ­നമാ­ക്കി­യു­ള്ള വ്യവസാ­യങ്ങൾ­ക്ക് ഇന്ത്യയിൽ നി­ന്നു­ള്ള ബി­സി­നസ്സു­കാ­രു­ടെ­ വി­ജയകരമാ­യ പ്രവർ­ത്തി­ പരി­ചയം ഉപയോ­ഗപ്പെ­ടു­ത്തു­ന്നത് സംബന്ധി­ച്ചും ഇന്ത്യയിൽ നി­ന്ന് ഒമാ­നി­ലേ­ക്കു­ള്ള പഴം, പച്ചക്കറി­ കയറ്റു­മതി­ സു­ഗമമാ­ക്കു­ന്നതി­ന്റെ­ മാ­ർഗ്­ഗങ്ങളും  യോ­ഗം ചർ­ച്ച ചെ­യ്തു­. യോ­ഗത്തിൽ സഹകരണത്തി­ന്റെ­ പു­തി­യ മേ­ഖലകൾ ചർ­ച്ച ചെ­യ്തതാ­യി­ ഒമാൻ മന്ത്രി­ ഡോ­. അലി­ ബിൻ മസൂദ് അൽ സു­നൈ­ദി­ പറഞ്ഞു­.

ഒമാ­നിൽ നി­ന്ന് ഇന്ത്യയി­ലെ­ വി­വി­ധ നഗരങ്ങളി­ലേ­ക്ക് കൂ­ടു­തൽ നേ­രി­ട്ടു­ള്ള വി­മാ­ന സർ­വ്വീ­സു­കൾ ആരംഭി­ക്കു­ന്നത് സംബന്ധി­ച്ച ചർ­ച്ചകൾ ഈ വർ­ഷം അവസാ­നത്തോ­ടെ­ നടക്കു­മെ­ന്നും മന്ത്രി­ കൂ­ട്ടി­ച്ചേ­ർ­ത്തു­. ഒമാ­നിൽ നി­ന്ന് ഇന്ത്യയി­ലേ­ക്ക് 2.5 ശതകോ­ടി­ ഡോ­ളറി­ന്റെ­ ഉൽ­പ്പന്നങ്ങൾ കയറ്റു­മതി­ ചെ­യ്തു­. ഇന്ത്യയിൽ നി­ന്ന് 1.4 ശതകോ­ടി­ ഡോ­ളറി­ന്റെ­ ഉൽ­പ്പന്നങ്ങൾ ഇറക്കു­മതി­ ചെ­യ്തതാ­യും മന്ത്രി­ സു­നൈ­ദി­ വ്യക്തമാ­ക്കി­.

ഒമാ­നും ഇന്ത്യയു­മാ­യു­ള്ള ചരി­ത്രപരവും പഴക്കമു­ള്ളതു­മാ­യ ബന്ധം വർദ്­ധി­പ്പി­ക്കാൻ പ്രതി­ജ്ഞാ­ബദ്ധമാ­ണെ­ന്ന് കേ­ന്ദ്രമന്ത്രി­ സു­രേഷ് പ്രഭു­ പറഞ്ഞു­. കി­ഴക്കൻ ആഫ്രി­ക്കൻ വി­പണി­കളെ­ ലക്ഷ്യമി­ട്ട് കൂ­ടു­തൽ ഒമാൻ, ഇന്ത്യ സംയു­ക്ത സംരംഭങ്ങൾ യാഥാ­ർ­ത്ഥ്യമാ­കു­ന്നു­ണ്ട്. ഇരു­ രാ­ഷ്ട്രങ്ങളു­ടെ­യും അംബാ­സഡർ­മാർ അടക്കമു­ള്ളവരും യോ­ഗത്തിൽ സംബന്ധി­ച്ചു­.

You might also like

Most Viewed