പ്ലാ­സ്റ്റിക് ബാ­ഗു­കൾ‍ നി­രോ­ധി­ക്കാ­നൊ­രു­ങ്ങി­ ഒമാൻ


മസ്കത്ത് : പ്ലാ­സ്റ്റിക് ബാ­ഗു­കൾ‍ നി­രോ­ധി­ക്കാ­നൊ­രു­ങ്ങി­ ഒമാൻ. കടകളി­ലും ഷോ­പ്പിംഗ് കേ­ന്ദ്രങ്ങളി­ലും പ്ലാ­സ്റ്റിക് ബാ­ഗു­കൾ­ക്ക് നി­രോ­ധം ഏർ­പ്പെ­ടു­ത്തു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ട്  ഒമാൻ. പരി­സ്ഥി­തി­, കാ­ലാ­വസ്ഥാ­ മന്ത്രാ­ലയം നടത്തി­യ സർ­വ്വേയിൽ 89 ശതമാ­നം പേ­രും പ്ലാ­സ്റ്റിക് ബാ­ഗു­കൾ നി­ർ­ബന്ധമാ­യും ഒഴി­വാ­ക്കണമെ­ന്നാണ് അഭി­പ്രാ­യപ്പെ­ട്ടത്. പ്ലാ­സ്റ്റിക് ബാ­ഗു­കളു­ടെ­ ഉപയോ­ഗത്തെ­കു­റി­ച്ചും അവക്ക് പകരം പു­നരു­പയോ­ഗി­ക്കാ­വു­ന്നതോ­ സ്വയം നശി­ക്കു­ന്ന വസ്തു­ക്കൾ ഉപയോ­ഗി­ച്ചു­ള്ള ബാ­ഗു­കൾ ഏർ­പ്പെ­ടു­ത്തു­ന്നത് സംബന്ധി­ച്ച അഭി­പ്രാ­യ സ്വരൂ­പണവും ലക്ഷ്യമി­ട്ട് ട്വി­റ്ററി­ലൂ­ടെ­ നടത്തി­യ മൂ­ന്ന് ദി­വസത്തെ­ സർ­വ്വേ­യിൽ 4514 പേ­രാണ് പ്രതി­കരണം അറി­യി­ച്ചത്. 

130ലധി­കം പേർ പ്ലാ­സ്റ്റിക് ബാ­ഗു­കൾ മനു­ഷ്യർ­ക്കും മൃ­ഗങ്ങൾ­ക്കും സമു­ദ്രത്തി­ലെ­ ആവാ­സവ്യവസ്ഥക്കും ഉണ്ടാ­ക്കു­ന്ന ദോ­ഷങ്ങളെ­ പറ്റി­യും പ്രതി­കരി­ച്ചി­ട്ടു­ണ്ട്. നൂ­റു­കണക്കിന് വർ­ഷങ്ങൾ നശി­ക്കാ­തെ­ കി­ടക്കു­ന്ന പ്ലാ­സ്റ്റിക് ബാ­ഗു­കൾ നഗരങ്ങളി­ലും കടൽ­തീ­രങ്ങളി­ലും സമു­ദ്രത്തി­ലു­മെ­ല്ലാം വലി­യ തോ­തിൽ മലി­നീ­കരണത്തിന് വഴി­യൊ­രു­ക്കു­വെ­ന്ന വസ്തു­തയെ­ കു­റി­ച്ച് ജനങ്ങളെ­ ബോ­ധവൽക്കരി­ക്കു­ന്നതി­നാ­യി­രു­ന്നു­ സർവ്­വേ­. ഒമാ­നി­ലെ­ ഹൈ­പ്പർ­മാ­ർ­ക്കറ്റു­കളി­ലും മാ­ളു­കളി­ലു­മാണ് പ്ലാ­സ്റ്റിക് കവറു­കൾ കൂ­ടു­തലാ­യി­ ഉപയോ­ഗി­ക്കു­ന്നത്. 

You might also like

Most Viewed