ഒമാ­നിൽ‍ 880 ദശലക്ഷം സൈ­ബർ ആക്രമണങ്ങളെ­ കഴി­ഞ്ഞ വർ­ഷം പരാ­ജയപ്പെ­ടു­ത്തി­യതാ­യി­ ഐ.ടി­ അതോ­റി­റ്റി­


മസ്കത്ത് : സൗ­ദി­യിൽ‍ ബാ­ങ്കിംഗ് മേ­ഖലയിൽ ഒമാ­നി­ലെ­ സർ­ക്കാർ കന്പ്യൂ­ട്ടർ നെ­റ്റ് വർ­ക്കു­കളെ­ ലക്ഷ്യമി­ട്ടു­ള്ള 880 ദശലക്ഷം സൈ­ബർ ആക്രമണങ്ങളെ­ കഴി­ഞ്ഞ വർ­ഷം പരാ­ജയപ്പെ­ടു­ത്തി­യതാ­യി­ ഇൻ­ഫർ­മേ­ഷൻ ടെ­ക്നോ­ളജി­ അതോ­റി­റ്റി­ അവകാ­ശപ്പെ­ട്ടു­. 2016നെ­ അപേ­ക്ഷി­ച്ച് നോ­ക്കു­ന്പോൾ മൂ­ന്നി­രട്ടി­ ആക്രമണ ശ്രമങ്ങളാണ് ഉണ്ടാ­യത്. 

2016ൽ വെ­ബ്സൈ­റ്റു­കളെ­ ലക്ഷ്യമി­ട്ട് 1.75 ദശലക്ഷം ആക്രമണ ശ്രമങ്ങൾ നടന്നത് കഴി­ഞ്ഞ വർ­ഷം 1.41 ദശലക്ഷമാ­യി­ കു­റഞ്ഞു­. അന്താ­രാ­ഷ്ട്ര ടെ­ലികമ്മ്യൂ­ണി­ക്കേ­ഷൻ­സ് യൂ­ണി­യന്റെ­ കഴി­ഞ്ഞ വർ­ഷത്തെ­ ആഗോ­ള സൈ­ബർ സു­രക്ഷാ­ സൂ­ചി­ക പ്രകാ­രം ഏറ്റവും മി­കച്ച സൈ­ബർ സു­രക്ഷ ഉറപ്പു­നൽ­കു­ന്ന ലോ­കത്തി­ലെ­ അഞ്ച് രാ­ഷ്ട്രങ്ങളിൽ ഒന്നും അറബ് മേ­ഖലയി­ലെ­ പ്രഥമ രാ­ഷ്ട്രവു­മാണ് ഒമാൻ. വൈ­റസ്, മാ­ൽ­വെ­യർ ആക്രമണങ്ങളാണ് കഴി­ഞ്ഞ വർ­ഷം കൂ­ടു­തലാ­യി­ റി­പ്പോ­ർ­ട്ട് ചെ­യ്യപ്പെ­ട്ടത്. സു­രക്ഷാ­ സംവി­ധാ­നങ്ങൾ മറി­കടന്നു­ണ്ടാ­യ 2459 സൈ­ബർ ആക്രമണങ്ങളും വി­ജയകരമാ­യി­ കൈ­കാ­ര്യം ചെ­യ്തതാ­യി­ ഐ.ടി­.എ റി­പ്പോ­ർ­ട്ട് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­. 

ഒമാൻ സെ­ർ­ട്ട് ആകെ­ 44340 ആക്രമണങ്ങളാണ് കഴി­ഞ്ഞ വർ­ഷം കൈ­കാ­ര്യം ചെ­യ്തത്. സെ­ർ­ട്ട് കൈ­കാ­ര്യം ചെ­യ്ത് ഡി­ജി­റ്റൽ ഫോ­റൻ­സിക് കേ­സു­കൾ 2016ൽ 39 ആയി­രു­ന്നത് കഴി­ഞ്ഞ വർ­ഷം 172 ആയി­ ഉയർ­ന്നു­.

You might also like

Most Viewed