വ്യാ­ജ ടാ­ക്സി­ക്കെ­തി­രെ­ കർ­ശന നടപടി­യുമായി ഒമാൻ റോയൽ പോലീസ്


മസ്കത്ത് : വ്യാ­ജ ടാ­ക്സി­ക്കെ­തി­രെ­ കർ­ശന നടപടി­യു­മാ­യി­ റോ­യൽ ഒമാൻ പോ­ലീ­സ്. പണത്തി­നാ­യി­ മറ്റു­ള്ളവരെ­ വാ­ഹനത്തിൽ കയറ്റി­ യാ­ത്ര ചെ­യ്യു­ന്നവർ 35 റി­യാൽ പി­ഴ അടക്കേ­ണ്ടി­വരും. നി­യമലംഘനം ആവർ­ത്തി­ച്ചാൽ വാ­ഹനം കണ്ടു­കെ­ട്ടു­ന്നതി­നും നി­യമമു­ണ്ട്.  മൂ­ന്നാ­മതും നി­യമലംഘനം കണ്ടെ­ത്തി­യാൽ കേസ് മാ­നവ വി­ഭവശേ­ഷി­ മന്ത്രാ­ലയത്തി­ലേ­ക്ക് അയക്കും. തൊ­ഴി­ൽ­നി­യമ ലംഘനമാ­യതി­നാൽ പി­ടി­യി­ലാ­കു­ന്നവർ ആയി­രം റി­യാൽ പി­ഴ നൽ­കേ­ണ്ടി­ വരും. അനധി­കൃ­ത വാ­ഹന ഗതാ­ഗതം നി­യന്ത്രി­ക്കാൻ അധി­കൃ­തർ ക്യാ­ന്പയി­നു­കൾ നടത്താ­റു­ണ്ട്. നി­യമ ലംഘകരെ­ പി­ടി­കൂ­ടാൻ റോ­യൽ ഒമാൻ പോലീസ് റോ­ന്തു­ചു­റ്റലും നടത്തു­ന്നു­ണ്ട്. സ്വകാ­ര്യ വാ­ഹനങ്ങളിൽ പണം വാ­ങ്ങി­ യാ­ത്രക്കാ­രെ­ കയറ്റു­ന്നവരെ­യാണ് അധി­കൃ­തർ പി­ടി­കൂ­ടു­ക. 

പൊ­തു­ജനങ്ങൾ കള്ളടാ­ക്സി­കളിൽ യാ­ത്ര ചെ­യ്യു­ന്നത് ഒഴി­വാ­ക്കണമെ­ന്ന് അധി­കൃ­തർ മു­ന്നറി­യി­പ്പ് നൽ­കി­. ഇത്തരം വാ­ഹനങ്ങൾ­ക്ക് സു­രക്ഷാ­ സംവി­ധാ­നങ്ങൾ കു­റവാ­യി­രി­ക്കും. ഇത്തരം ഡ്രൈ­വർ­മാ­ർ­ക്ക് വാ­ഹനമോ­ടി­ക്കാ­നു­ള്ള ലൈ­സൻ­സ് പോ­ലു­മു­ണ്ടാ­വി­ല്ലെ­ന്നും അധി­കൃ­തർ മു­ന്നറി­യി­പ്പ് നൽ­കു­ന്നു­. കു­റഞ്ഞ വരു­മാ­നക്കാ­രാ­യ വി­ദേ­ശി­കൾ കള്ള ടാ­ക്സി­ സർ­വ്വീസ് നടത്താ­റു­ണ്ട്. സാ­ധാ­രണടാ­ക്സി­കളെ­ അേ­പക്ഷി­ച്ച് ചെ­ലവ് കു­റഞ്ഞതാ­യതി­നാൽ ചി­ല യാ­ത്രക്കാർ ഇത്തരം വാ­ഹനങ്ങളിൽ യാ­ത്ര ചെ­യ്യാ­റു­ണ്ട്. അപകടങ്ങൾ മു­ൻ­നി­ർ­ത്തി­ ഇത്തരം യാ­ത്രകൾ ഒഴി­വാ­ക്കണം. 

ഇത്തരം വാ­ഹനങ്ങൾ ടാ­ക്സി­യാ­യോ­ വാ­ണി­ജ്യ വാ­ഹനമാ­യോ­ റജി­സ്റ്റർ ചെ­യ്യാ­ത്തവയാ­ണ്. അതി­നാൽ, വാ­ഹനമോ­ടി­ക്കു­ന്നവർ­ക്ക് ഇത് വൻ ഉത്തരവാ­ദി­ത്തമാ­ണ്. ഇത്തരം വാ­ഹനങ്ങൾ അപകടത്തി­ൽ­പെ­ട്ടാൽ യാ­ത്രക്കാർ സ്വന്തം ചി­ലവിൽ ചി­കി­ത്സ നടത്തേ­ണ്ടി­വരും. ഡ്രൈ­വർ കു­റ്റക്കാ­രനാ­വു­കയും ചെ­യ്യും. ഇൻ­ഷൂ­റൻ­സ് കന്പനി­കൾ ഇത്തരം അപകടങ്ങളു­ടെ­ ഉത്തരവാ­ദി­ത്തം ഏറ്റെ­ടു­ക്കി­ല്ല. പോ­ലീസ് റി­പ്പോ­ർ­ട്ട് അനു­സരി­ച്ചാ­യി­രി­ക്കും ഇൻ­ഷൂ­റൻ­സ് കന്പനി­കൾ നഷ്ടപരി­ഹാ­രം നൽ­കു­ന്നത്. എന്നാൽ, മു­ഴു­വൻ ഇൻ­ഷൂ­റൻ­സ് ചെ­യ്ത വാ­ഹനം ആണെ­ങ്കിൽ പോ­ലും കളള ടാ­ക്സി­യാ­ണെ­ങ്കിൽ ഡ്രൈ­വർ കു­റ്റക്കാ­രനാ­വും. എന്നാൽ പണം വാ­ങ്ങാ­തെ­ മറ്റു­ള്ളവരെ­ സഹാ­യി­ക്കു­ന്നതി­നെ­ കളള ടാ­ക്സി­യെ­ന്ന് പറയാൻ കഴി­യി­ല്ലെ­ന്ന് ഒമാൻ റോഡ് സേ­ഫ്റ്റി­ അസോ­സി­യേ­ഷൻ സി.­ ഇ.ഒ അലി­ അൽ ബർ­വാ­നി­ പറഞ്ഞു­.

You might also like

Most Viewed