ഇൻഡ്യൻ സോഷ്യൽക്ലബ്ബ്‌ മലയാളവിഭാഗം ജൂലൈ 27 നു രക്തദാനവും മെഡിക്കൽ ക്യാമ്പും നടത്തുന്നു


മസ്കറ്റ് : ഇൻഡ്യൻ സോഷ്യൽക്ലബ്ബ്‌ - മസ്കറ്റ്‌, മലയാള വിഭാഗം സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാനവും മെഡിക്കൽ ക്യാമ്പും നടത്തുന്നു. ജൂലൈ 27 നു വെള്ളിയാഴ്ച രാവിലെ 8 മുതൽ 1 മണിവരെ റൂവി ഷെറാട്ടനു സമീപമുള്ള മലയാളവിഭാഗം ഹാളിൽ വച്ചാണ്‌ ക്യാമ്പ്‌‌ നടക്കുന്നത്‌. മസ്കറ്റ്‌ അബീർ ആശുപത്രിയുമായി സഹകരിച്ചാണ്‌ മെഡിക്കൽക്യാമ്പ്‌ നടത്തുന്നത്‌.

1 വർഷമായി ഒമാനു പുറത്തേക്ക്‌ സഞ്ചരിക്കാത്ത ആരോഗ്യമുള്ള ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്‌. രക്തം ദാനം ചെയ്യാൻ തൽപ്പരരായവർക്ക്‌ ക്യാമ്പിൽ പങ്കെടുക്കാമെന്ന് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി അറിയിച്ചു.

You might also like

Most Viewed