സു​­​ഹാ​­​റി​ൽ സ്​​ത്രീ​­​ക​ൾ​­ക്കും കു​­​ട്ടി​­​ക​ൾ​­ക്കും ആ​ശു​­​പ​ത്രി­ വ​രു​­​ന്നു­


മസ്കത്ത് : സു­ഹാ­റിൽ സ്ത്രീ­കൾ­ക്കും കു­ട്ടി­കൾ­ക്കു­മാ­യി­ സ്പെ­ഷലൈ­സ്ഡ് സ്വകാ­ര്യ ആശു­പത്രി­ വരു­ന്നു­. സു­ഹാ­റിൽ ആദ്യമാ­യാണ് ഈ വി­ഭാ­ഗത്തി­നാ­യി­ ഒരു­ സ്പെ­ഷലൈ­സ്ഡ് ആശു­പത്രി­ വരു­ന്നത്. 70 കി­ടക്കകളു­ള്ള ആശു­പത്രി­യിൽ മൂ­ന്ന്­ പ്രധാ­ന ഒാ­പ്പറേ­ഷൻ റൂ­മു­കളാ­കും ഉണ്ടാ­വു­ക. ഇതോ­ടൊ­പ്പം, ആധു­നി­ക സൗ­കര്യങ്ങളോ­ടെ­യു­ള്ള തീ­വ്രപരി­ചരണ വി­ഭാ­ഗങ്ങളും ഉണ്ടാ­കും. ഇതോ­ടൊ­പ്പം ഒന്പത് ലേ­ബർ­- ഡെ­ലി­വറി­ റൂ­മു­കളും നവജാ­ത ശി­ശു­ക്കളു­ടെ­ പരി­ചരണത്തിന് ആധു­നി­ക സൗ­കര്യങ്ങളോ­ടെ­യു­ള്ള കേ­ന്ദ്രവും ഉണ്ടാ­കും. 

സ്ത്രീ­ സൗ­ഖ്യം ഉറപ്പാ­ക്കു­ന്നതി­നു­ള്ള വി­ഭാ­ഗത്തിൽ വി­വി­ധ സ്പെ­ഷാ­ലി­റ്റി­യി­ലു­ള്ള ചി­കി­ത്സകൾ ലഭി­ക്കും. ഫി­സി­യോ­ തെ­റാപ്പി­ ഡി­പ്പാ­ർ­ട്ട്െമന്റും ഉണ്ടാ­കും. പടി­ഞ്ഞാ­റൻ ശൈ­ലി­യി­ലു­ള്ള രോ­ഗീ­പരി­ചരണ രീ­തി­കളാ­കും ആശു­പത്രി­യി­ലു­ണ്ടാ­വു­ക. 2020 ആദ്യപാ­ദത്തിൽ പ്രവർ­ത്തനമാ­രംഭി­ക്കാൻ സാ­ധി­ക്കു­മെ­ന്ന് കരു­തു­ന്ന ആശു­പത്രി­ക്ക് യൂ­റോ­പ്യൻ രാ­ജ്യങ്ങളി­ലെ­യും മറ്റും പ്രമു­ഖ സ്ഥാ­പനങ്ങളു­ടെ­ അംഗീ­കാ­രം നേ­ടി­യെ­ടു­ക്കു­ന്നതി­നു­ള്ള ശ്രമത്തി­ലാ­ണെ­ന്ന് ഒമാൻ ഇൻ­വെ­സ്റ്റ്മെ­ൻ­റ് കോ­ർ­പ്പറേ­ഷൻ ഹെ­ൽ­ത്ത്കെ­യർ േ­പ്രാ­ജക്ട് ഡെ­വലപ്മെ­ൻ­റ് ഡയറക്ടർ ഖാ­ലിദ് എൽ­കൊ­ണ്ടക്ലി­ പറഞ്ഞു­.

You might also like

Most Viewed