മി­സ്ഫ-അൻ‍സബ് റൂ­ട്ടിൽ മു­വാ­സലാ­ത്ത് ബസ് സർവ്വീസ് ആരംഭിക്കുന്നു


മസ്‌ക്കറ്റ് : മിസ്ഫ-അൻസബ് റൂട്ടിൽ മുവാസലാത്ത് സർവ്വീസ് ഉടൻ ആരംഭിക്കും. മിസ്ഫ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ആരംഭിക്കുന്ന സർവ്വീസ് അൻസബ്- ഒമാൻ അവന്യൂസ് മാൾ വഴി തിരിച്ചെത്തും. അസൈബ- ബോഷർ റൂട്ടിൽ ഈ മാസം എട്ടിനാണ് പുതിയ സർവ്വീസ് തുടങ്ങിയത്. 

അസൈബ ബസ് േസ്റ്റഷനിൽ നിന്ന് ആരംഭിച്ച് അസൈബ ബ്രിഡ്ജ്, സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദ്, സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സ്, ബോഷർ‍ ബ്രിഡ്ജ്, കോളേജ് ഓഫ് ഫിനാൻഷ്യൽ ബാങ്കിംങ് സ്റ്റഡീസ്, മോഡേൺ കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസ്, ഒമാൻ മെഡിക്കൽ കോളേജ്, മസ്‌ക്കറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ‍, മസ്‌കത്ത് കോളേജ്, എന്നിവി ടങ്ങളിലൂടെ സഞ്ചരിച്ചാണ് ബോഷറിൽ ബസ് എത്തുന്നത്.

You might also like

Most Viewed