ഒമാനിൽ രജിസ്റ്റർ ചെയ്യുന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ


ഒമാൻ : ഒമാനിൽ രജിസ്റ്റർ ചെയ്യുന്ന വിവാ­ഹങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കു­കൾ സൂചിപ്പിക്കുന്നു. അതേസമയം വിവാഹ മോചന കേസുകളുടെ എണ്ണം വർദ്ധിച്ചതാ­യും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ 2015 മുതൽ 2017 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

ചെലവുകളിലെ വർദ്ധനവ് മൂലം വി­വാഹം വൈകുന്നത് ദന്പതികളുടെ ജീ­വിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായി സാമൂഹിക ഗവേഷകനായ ഖാലിദ് താ­ബൂക്ക് പറയുന്നു. വിവാഹ ജീവിതത്തെ കുറിച്ച അവബോധത്തിന്റെ കുറവും വി­വാഹത്തിന്റെ മുന്പ് ചെയ്യേണ്ട വൈദ്യപരി­ശോധനകളെ കുറിച്ച അറിവില്ലായ്മയും ചില കേസുകളിൽ വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്. വിവാഹ ചെലവു­കൾ കുറക്കേണ്ടതിന്റെയും ശരിയായ വയസിൽ വിവാഹം കഴിക്കേണ്ടതിന്റെ­യും ആവശ്യകതകളെക്കുറിച്ചും ഒപ്പം വി­വാഹ ജീവിതത്തെ കുറിച്ചുള്ള ശരിയായ അവബോധവും യുവതീയുവാക്കൾക്ക് പകർന്ന് നൽകേണ്ടതുണ്ടെന്നും താബൂക്ക് പറയുന്നു.

വിവാഹത്തിന് ഒരുങ്ങുന്നവർക്ക് സാമൂ­ഹിക വികസന മന്ത്രാലയത്തിന് കീഴിൽ കൗൺസലിംഗ് നൽകി വരുന്നുണ്ടെന്ന് ഡി­പ്പാർട്ട്മെന്റ് ഓഫ് ഫാമിലി കൗൺസലിങ് ആന്റ് ഗൈഡൻസ് വിഭാഗം അസി.ഡയറക്ടർ വദാ സാലിം അൽ അലവി പറഞ്ഞു.

You might also like

Most Viewed