ഒമാനിൽ ഉപഭോക്തൃ നിയമ ലംഘനങ്ങൾ കുറഞ്ഞു


ഒമാൻ : ഒമാനിൽ ഉപഭോക്തൃ നിയമ ലംഘനങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. വർഷത്തിന്റെ ആദ്യ പകുതിയിൽ മുൻ വർഷത്തേക്കാൾ എട്ട് ശതമാനത്തോളം കുറച്ച് കേസുകൾ മാ­ത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. 2686 കേസുകളാണ് ജൂൺ അവസാ­നം വരെ രജിസ്റ്റർ ചെയ്തതെന്ന് അതോ­റിറ്റി കൺസ്യൂമർ സർവിസസ് ആന്റ് മാർക്കറ്റ് കൺ­ട്രോൾ ഡയറക്ടർ ജനറൽ ഹമൂദ് ബിൻ സൈദ് അൽ ജാ­ബ്രി അറിയിച്ചു.

ഇതിൽ 774 കേസുകൾ ഉൽപന്നങ്ങളിൽ വില ലേബലുകൾ പതി­ക്കാത്തതിനാണ്. അതോറിറ്റിയുടെ അനു­മതിയില്ലാതെ വില വർദ്ധിപ്പിച്ചതിന് 351 കേസുകളുമെടുത്തിട്ടുണ്ട്. സാധനങ്ങൾ വാങ്ങിയതിന് ബില്ല് നൽകാതിരുന്നതിന് 222 കേസുകളും കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽപന നടത്തിയതിന് 218 കേസുകളുമെടുത്തു. ഉൽപന്നത്തിലെ വിലയിലെയും ബി­ല്ലിലെ തുകയിലെയും വൈരുദ്ധ്യം, നി­രോധിച്ച ഹെർബൽ ഉൽപന്നങ്ങളുടെ വിൽപനം, മാനദണ്ധങ്ങൾ ലംഘിച്ചുള്ള സിഗരറ്റ്, ഗ്യാസ് സിലിണ്ടർ വിൽപന എന്നിവയാണ് അതോറിറ്റി കേസ് എടു­ത്ത മറ്റ് നിയമലംഘനങ്ങളെന്നും അൽ ജാ­ബ്രി പറഞ്ഞു.

You might also like

Most Viewed