ഒമാനിലെ ഇന്ത്യൻ‍ എംബസി ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു


മസ്കറ്റ് : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പരിപാലന, മെഡിക്കൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ­യും ഒമാനിലെയും സ്ഥാപനങ്ങൾക്കായി ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടി­പ്പിക്കുന്നു. ഇന്ത്യൻ ഒമാനി കന്പനികളുടെ സംയുക്ത സംരംഭങ്ങൾക്ക് അടക്കം വലിയ സാധ്യതകളാണ് ഉള്ളത്. മെഡിക്കൽ ടൂറിസം മേഖലയിലും വിപുലമായ സഹകരണത്തിന് അവസരമുണ്ട്.

അൽ ഖുവൈറിലെ എംബസി അങ്കണത്തിൽ ഇന്ന് വൈകുന്നേരം ആണ് ബി­സിനസ് ടു ബിസിനസ് മീറ്റ് പരിപാടി. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെ­ന്ററിൽ ഇന്നലെ ആരംഭിച്ച ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസിൽ പങ്കെടുക്കാനെത്തുന്ന 48 ഇന്ത്യൻ ആശുപത്രി­കളുടെ പ്രതിനിധികൾ പങ്കെടുക്കും. ഒമാനിലെ ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതി­നിധികളും ബിസിനസ് ടു ബിസിനസ് പങ്കെടു­ക്കും. ആരോഗ്യ പരിപാലന രംഗത്ത് ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണം വർദ്ധിപ്പി­ക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് അംബാസഡർ മുനു മഹാവർ പറഞ്ഞു.

ഒമാനികൾക്ക് ഇന്ത്യയിലേക്ക് എളുപ്പം മെ­ഡിക്കൽ വിസ ലഭിക്കുന്നുണ്ടെന്നത് എംബസി ഉറപ്പുവരുത്തുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രി­യിൽ നിന്നുള്ള അപ്പോയിൻമെന്റ് ലെറ്റർ ഉണ്ടെ­ങ്കിൽ വിസ ലഭിക്കും. അറുപത് ദിവസം കാലാ­വധിയുള്ള ഇ-മെഡിക്കൽ വിസയും ലഭ്യമാണ്. ആഗസ്റ്റ് വരെ 6579 ഇ-മെഡിക്കൽ വിസകളാണ് നൽകിയത്. മെഡിക്കൽ വിസകളാകെട്ട ഈ വർഷം ആഗസ്റ്റ് വരെ 11450 എണ്ണവും കഴിഞ്ഞവർഷം 24575 എണ്ണവും അനുവദിച്ചു.

You might also like

Most Viewed