"പ്രളയാനന്തര കേരളം" : ചർച്ച സംഘടിപ്പിച്ചു


ഒമാൻ : മസ്‌കറ്റിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യൻ മീഡിയ ഫോറം നടത്തിയ"പ്രളയാനന്തര കേരളം"എന്ന ചർച്ച ശ്രദ്ധേയമായി. ഒമാന്റെ സാമൂഹിക, സാംസ്കാരിക മേഖലയിലെ മുപ്പതോളം സംഘടനകളിൽനിന്നുമുള്ള പ്രതിനിധികൾ, പ്രളയ ദുരന്തത്തിൽ ഇരയായവർ, രക്ഷാപ്രവർത്തനത്തിൽ പകെടുത്തവർ, സാമ്പത്തിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങളും സംസാരിച്ചു.

മീഡിയ ഫോറം അംഗം ഷിലിം പൊയ്യാറ ആയിരുന്നു ചർച്ച നയിച്ചത്. പങ്കെടുത്ത പലരും പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയും, കേരളം ഇതുപോലുള്ള അപകടങ്ങളെ ഭാവിയിലും നേരിടുവാനും മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത്‌ ഒഴിവാക്കുവാനും എന്ത്‌ നടപടികൾ സ്വീകരിക്കണമെന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഒമാനിലെ പ്രമുഖ വ്യവസായി ഡോ.പി മുഹമ്മദലിയും, അനന്തപുരി ഹോട്ടൽ ഉടമ ബി.ബി ജേക്കബും വീഡിയോ കോൺഫറൻസിലൂടെ ചർച്ചയുടെ ഭാഗമായി. ഒമാനിലെ കേരളസമൂഹത്തോടൊപ്പം താൻ എന്നും ഉണ്ടാകുമെന്നും 75 ഓളം വീടുകളാണ് പ്രളയദുരന്ത ബാധിതർക്കായി കേരളത്തിൽ നിർമിച്ചു നൽകുന്നത്‌ എന്നും അദ്ദേഹം അറിയിച്ചു. തിരുവോണസദ്യക്ക് ലഭിച്ച മുഴുവൻ തുകയായ പത്തു ലക്ഷം രൂപയാണ് ദുരിദ്വാശ്വാസനിധിയിലേക്ക് അന്തപുരി ഹോട്ടൽ ഉടമ ബിബി ജേക്കബ് നൽകുന്നത്.

റൂവി അബീർ ആശുപത്രിയിൽയിലെ ഹാളിൽ 7 മണിക്ക് തുടങ്ങിയ ചർച്ച 10 മണിവരെ നീണ്ടു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് കബീർ യൂസിഫിന്റെ നേതൃത്വത്തിൽ പ്രളയദുരന്തത്തിൽ മരിച്ച 424 പേർക്കുക്കുള്ള അനുശോചനം അർപ്പിച്ച ശേഷമായിരുന്നു ചർച്ചകൾക്ക് തുടക്കം കുറിച്ചത്. പ്രളയ ദുരന്തത്തിൽ‌ നാട്ടിൽ സേവനനിരതരായിരുന്ന മസ്കറ്റ്‌ ഇൻഡ്യൻ മീഡിയാഫോറം അംഗങ്ങളായ ചന്ദ്രശേഖരൻ, മൊഹമ്മദാലി, ഇക്ബാൽ, മീരാൻ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി മെർവിൻ കരുനാഗപ്പള്ളി സ്വാഗതവും, മീഡിയ ഫോറം ട്രഷറർ ജയകുമാർ വള്ളിക്കാവ് നന്ദിയും പറഞ്ഞു.

You might also like

Most Viewed