ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്‌ ഒമാൻ സാഹിത്യ ചർച്ച സംഘടിപ്പിച്ചു


മസ്കറ്റ് : ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്‌ ഒമാൻ, മലയാളവിഭാഗം കേരളോൽസവത്തോടനുബന്ധിച്ച്‌ എഴുത്തുകാരും സമകാലീന വായനാസമൂഹവും എന്ന വിഷയത്തിൽ സാഹിത്യ ചർച്ച സംഘടിപ്പിച്ചു.

മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ സാംസ്കാരിക അവാർഡ്‌ ജേതാവായ പ്രശസ്ത സാഹിത്യകാരൻ സി. വി. ആനന്ദബോസ്‌, സാഹിത്യ അവാർഡ്‌ ജേതാവ്‌ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌ എന്നിവർ മുഖ്യപ്രഭാഷകർ ആയിരുന്നു. മലയാള വിഭാഗം കൺവീനർ ഭാസ്കരൻ, കോ കൺവീനറും സാഹിത്യവിഭാഗം സെക്രട്ടറിയുമായ കൃതീഷ്‌, ജോ. സെക്രട്ടറി സജീവൻ വൈദ്യൻ എന്നിവർ സംസാരിച്ചു. ഡോ. ജിതീഷ്‌ ചോറ്റാനിക്കര ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.

 

You might also like

Most Viewed