ഒമാൻ ആരോഗ്യമേഖലയിൽ‍ സ്വദേശികളെ നിയമിക്കുന്നു


മസ്കറ്റ്: ഒമാനിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്സ്റേ ടെക്നീഷ്യൻ എന്നീ തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പകരമായാണ് സ്വദേശികളെ നിയമിക്കുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്വദേശികൾക്ക് പരിശീലനവും നൽകി.

ഇതിനായി ഡിസംബർ 30−നും ജനുവരി പത്തിനും ഇടയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് പകരം സ്വദേശികൾക്ക് നിയമനം നൽകുന്നത് മലയാളികൾ ഉൾപ്പടെയുള്ളവർക്ക് തൊഴിൽ നഷ്ടത്തിന് വഴിയൊരുക്കും.

You might also like

Most Viewed