മസ്കത്ത് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു


ഒമാനിലെ ഏറ്റവും വലിയ സാംസ്കാരിക മേളയായ മസ്കത്ത് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു.  കലാ സാംസ്കാരിക മേളകൾക്കൊപ്പം ഒമാനിന്റെ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും മസ്കത്ത് ഫെസ്റ്റിവലിൽ നിരവധി സ്റ്റാളുകളുണ്ട്. നസീം ഗാർഡനും അൽ അമിറാത്ത് പാർക്കുമാണ് ഫെസ്റ്റിവലിന്റെ മുഖ്യ വേദികൾ. ഉത്സവ വേദികളിൽ വൈകുന്നേരം നാല് മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളിൽ രാത്രി 11നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്.

വാരാന്ത്യ ദിവസങ്ങളിൽ രാത്രി 12 വരെ ഉത്സവ വേദികൾ സജീവമായിരിക്കും. വാണിജ്യ സ്റ്റാളുകൾ ഒരുങ്ങുന്നത് നസീം ഗാർഡനിലാണ്. കരകൗശല വസ്തുക്കൾ അടക്കം നിരവധി ഉൽപന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമാവും. ഒമാനി പരന്പരാഗത നൃത്തങ്ങൾ വിവിധ വേദികളിൽ അവതരിപ്പിക്കും.

You might also like

Most Viewed