യാത്രക്കാരുടെ മൂക്കിൽ നിന്ന് ചോര: മസ്ക്കറ്റ് – കോഴിക്കോട് വിമാനം തിരിച്ചിറക്കി


മസ്‌ക്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് മസ്ക്കറ്റ് കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനകത്ത് മർദ്ദവ്യത്യാസമുണ്ടായതിനെത്തുടർന്ന് യാത്രക്കാർ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് വിമാനം തിരിച്ചിറക്കിയത്. നാലു യാത്രക്കാരുടെ മൂക്കിൽ നിന്ന് രക്തം വന്നു. മറ്റു ചിലർക്ക് കടുത്ത ചെവിവേദന അനുഭവപ്പെട്ടു. 

ഐഎക്സ്  350 നന്പർ വിമാനം മസ്ക്കറ്റ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് വൈകാതെയാണ് പ്രശ്നമുണ്ടായത്. അതേ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മെഡിക്കൽ ഏരിയയിലേക്ക് മാറ്റി പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിന്റെ തകരാർ പരിഹരിക്കുകയും ചെയ്തു. മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

You might also like

Most Viewed