'തബ്സീല്‍' : ഈത്തപ്പഴ വിളവെടുപ്പ് കാലത്തിന് പരിസമാപ്തി

മസ്കത്ത്: 'തബ്സീല്‍' എന്നറിയപ്പെടുന്ന ഇൗത്തപ്പഴ വിളവെടുപ്പ് കാലത്തിന് ഒമാനിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും പര്യവസാനമായി. ജൂണ്‍ അവസാനം മുതല്‍ ജൂലൈ പകുതിവരെയാണ് പൊതുവെ ഇൗത്തപ്പഴത്തിെന്റ വിളവെടുപ്പ് സമയം. ഈത്തപ്പനകളില്‍നിന്ന് പഴുത്തുപാകമായ പഴങ്ങള്‍ പറിക്കുന്നതിെന്റയും ഇവ സൂക്ഷിക്കുന്നതിെന്റയും തിരക്കുകളിലായിരുന്നു ഗ്രാമങ്ങള്‍ ഇതുവരെ.
'അല്‍ മബ്സാലി' എന്ന് അറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഈത്തപ്പഴം പറിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് അത് വിപണിയിലെത്തിക്കുന്നതിന് പാകപ്പെടുത്തുന്നതിനും സംസ്കരിക്കുന്നതിനുമായി വെള്ളത്തിലിട്ട് തിളപ്പിക്കും. കൃഷിക്കാരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് ആഘോഷമായാണ് വിളവെടുപ്പും തുടര്‍ന്നുള്ള ജോലികളുമൊക്കെ ചെയ്യുന്നത്.
ചരിത്രത്തിെന്റയും പാരന്പര്യത്തിെന്റയും സംസ്കാരത്തിെന്റയും ഓര്‍മകളിലാണ് തബ്സീല്‍ വിളവെടുക്കുന്നത്. വിളവെടുത്ത ശേഷം ഈത്തപ്പഴങ്ങള്‍ കുലകളില്‍നിന്ന് വേര്‍പെടുത്തി വലിയ അടുപ്പുകളിലിട്ടാണ് പാകപ്പെടുത്തുന്നതെന്ന് ബിദിയ വിലായത്തില്‍ ഇന്തപ്പന തോട്ടം ഉടമയായ മുഹമ്മദ് ബിന്‍ ബദ്ര് അല്‍ ഹജ്രി പറയുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാനമായി ഈത്തപ്പഴ വിളവെടുപ്പ് കൊണ്ടാടിയിരുന്നു.
സാമൂഹിക ആഘോഷമായിരുന്നു വിളവെടുപ്പ്.
കുലകളില്‍നിന്ന് വേര്‍പെടുത്തിയശേഷം പ്രത്യേക സ്ഥലത്ത് ശേഖരിച്ചശേഷമാണ് അവ തിളപ്പിക്കാറുള്ളത്. മറാജീല് എന്നറിയപ്പെടുന്ന വലിയ ചട്ടികളിലിട്ട് അരമണിക്കൂറോളമാണ് ഇവ തിളപ്പിക്കാറുള്ളത്. തുടര്‍ന്ന് ഇവ പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്ന 'ജോനിയ' എന്ന ലിയ ബാഗുകളിലിട്ടാണ് വിപണിയില്‍ എത്തിക്കുകപ്രാദേശിക വിപണികളിലെ കച്ചവടക്കാര്‍ക്ക് പുറമെ വ്യവസായ വാണിജ്യ മന്ത്രാലയം നേരിട്ടും സാധനങ്ങള്‍ എടുക്കാറുണ്ട്. മന്ത്രാലയത്തില്‍നിന്ന് ടണ്ണിന് 400 റിയാലിന് അടുത്താണ് വില ലഭിക്കുന്നതെന്നും ബദ്ര് അല്‍ ഹജ്രി പറഞ്ഞു.